മ​ദ്യം വാ​ങ്ങാ​ൻ 100 രൂ​പ കൊ​ടു​ത്തി​ല്ല; അ​മ്മ​യെ മ​ക​ൻ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി
Sunday, October 15, 2017 4:54 PM IST
ശി​വ​പു​രി: മ​ദ്യം വാ​ങ്ങാ​ൻ 100 രൂ​പ ന​ൽ​കാ​ത്ത​തി​നാ​ൽ 75 വ​യ​സു​ള്ള അ​മ്മ​യെ മ​ക​ൻ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. മ​ധ്യ​പ്ര​ദേ​ശി​ലെ സി​ർ​സോ​ദ് ഗ്രാ​മ​ത്തി​ലാ​ണ് ഗി​രി​ജ ഭാ​യ് സെ​ൻ വെ​ട്ടേ​റ്റു മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ മ​ക​ൻ സ​ന്തോ​ഷ് സെ​ൻ(35)​പി​ടി​യി​ലാ​യി. ഇ​യാ​ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ആ​റോ​ടെ​യാ​ണ് സം​ഭ​വം. ഗി​രി​ജ​ബാ​യി​യെ സ​ന്തോ​ഷ് കൊ​ടാ​ലി​ക്കു വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്ത ശേ​ഷം മൃ​ത​ദേ​ഹം മു​റി​യി​ലി​ട്ടു പൂ​ട്ടി. പി​ന്നീ​ട് നാ​ട്ടു​കാ​രു​ടെ അ​ടു​ത്തെ​ത്തി​യ ഇ​യാ​ൾ വീ​ടി​നു ചു​റ്റും കാ​ക്ക​ക​ൾ വ​ട്ട​മി​ട്ട് പ​റ​ക്കു​ന്നു​ണ്ടെ​ന്നും അ​രു​താ​ത്ത​തെ​ന്തോ ന​ട​ന്ന​താ​യും പ​റ​ഞ്ഞു. നാ​ട്ടു​കാ​ർ വാ​തി​ൽ പൂട്ട് പൊളിച്ച് അകത്തു കയ​റി​യ​പ്പോ​ൾ ഗി​രി​ജ​ബാ​യി​യെ ര​ക്ത​ത്തി​ൽ കു​ളി​ച്ചു​കി​ട​ക്കു​ന്ന​താ​ണു ക​ണ്ട​ത്.

സ​ന്തോ​ഷി​നെ നാട്ടുകാർ പി​ടി​കൂ​ടി അ​മോ​ല പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. ഇ​യാ​ൾ കു​റ്റം സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.