ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ സം​ഗീ​ത​ജ്ഞ​ൻ ഹ്യൂ​ഗ് മ​സേ​കെ​ല അ​ന്ത​രി​ച്ചു
Wednesday, January 24, 2018 6:45 AM IST
കേ​പ്ടൗ​ൺ: ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ജാ​സ് സം​ഗീ​ത​ത്തി​ന്‍റെ പി​താ​വും വ​ർ​ണ​വെ​റി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ന്‍റെ മു​ന്ന​ണി​പ്പോ​രാ​ളി​യു​മാ​യ ഹ്യൂ​ഗ് മ​സേ​കെ​ല(78) അ​ന്ത​രി​ച്ചു. വ​ർ​ണ​വെ​റി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ന് ക​രു​ത്തു​പ​ക​ർ​ന്ന ‘സൊ​വെ​റ്റോ ബ്ലൂ​സ്’ തു​ട​ങ്ങി​യ ആ​ഫ്രോ-​ജാ​സ് ഹി​റ്റു​ക​ളു​ടെ സ്ര​ഷ്ടാ​വാ​ണ്. മ​ണ്ടേ​ല​യു​ടെ മോ​ച​ന​ത്തി​നാ​യി ആ​ഹ്വാ​നം​ചെ​യ്ത "ബ്രിം​ഗ് ഹോം ​നെ​ത്സ​ൺ മ​ണ്ടേ​ല' എ​ന്ന ഹ്യൂ​ഗി​ന്‍റെ ഗാ​നം സ​മ​ര​ത്തി​ന് ആ​വേ​ശ​മേ​കി.

1939ൽ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ വി​റ്റ് ബാ​ങ്കി​ലാ​ണ് ജ​ന​നം. 21-ാമ​ത്തെ വ​യ​സ്സി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക വി​ട്ടെ​ങ്കി​ലും വ​ർ​ണ​വി​വേ​ച​ന​ത്തി​നെ​തി​രാ​യ സ​മ​ര​ത്തി​ൽ അ​ണി​ചേ​ർ​ന്നു. സം​ഗീ​ത മേ​ഖ​ല​യി​ലെ വ​ർ​ണ​വി​വേ​ച​ന​ത്തി​നെ​തി​രെ​യും ശ​ക്ത​മാ​യ നി​ല​പാ​ടു സ്വീ​ക​രി​ച്ചു. 2010ലെ ​ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ഉ​ദ്ഘാ​ട​ന ച‌​ട​ങ്ങി​ന് തു​ട​ക്കം കു​റി​ച്ച​ത് മ​സേ​കെ​ല​യു​ടെ സം​ഗീ​ത​ത്തോ​ടെ ആ​യി​രു​ന്നു.

പ്ര​മു​ഖ സം​ഗീ​ത​ജ്ഞ മി​റി​യം മ​ക്കെ​ബ​യാ​ണു ഭാ​ര്യ. മ​ക​ൻ സാ​ൽ ജാ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.