സർക്കാർ നടപടിയിൽ തൃപ്തിയില്ല: സമരം തുടരുമെന്ന് ശ്രീജിത്ത്
Friday, January 19, 2018 10:48 AM IST
തിരുവനന്തപുരം: ശ്രീജിവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് വിജ്ഞാപനം ഇറക്കിയതുകൊണ്ട് സമരം അവസാനിപ്പിക്കില്ലെന്ന് ശ്രീജിത്ത്.

സിബിഐ അന്വേഷണ നടപടി തുടങ്ങിയാൽ മാത്രം സമരം അവസാനിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന്‍റെ നടപടികളിൽ തൃപ്തിയില്ലെന്നും സർക്കാരിനു നേരത്തെ ചെയ്യാവുന്ന കാര്യങ്ങൾ മാത്രമാണ് ഇപ്പോൾ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാർ തന്നോട് ചെയ്തത് അനീതിയാണ്. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്നും ശ്രീജിത്ത് കുറ്റപ്പെടുത്തി. ശ്രീജിവിന്‍റ മരണം സിബിഐ അന്വേഷക്കുന്നത് സംബന്ധിച്ച ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള എം.വി. ജയരാജനിൽ നിന്നും കൈപ്പറ്റിയ ശേഷമാണ് ശ്രീജിത്തിന്‍റെ പ്രതികരണം.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.