മെഡിക്കൽ പ്രവേശനം: അംഗീകരിക്കുമെന്നു സുപ്രീം കോടതി
Friday, September 22, 2017 11:21 AM IST
ന്യൂ​ഡ​ൽ​ഹി: കേരളത്തിലെ മൂന്ന് സ്വാശ്രയ കോളജുകളിലെ എംബിബിഎസ് പ്രവേശനത്തിന് അംഗീകാരം. മെ​ഡി​ക്ക​ൽ പ്ര​വേ​ശ​നം റ​ദ്ദാ​ക്കി​യ​തി​നെ​തി​രേ കോളജുകൾ നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നിർണായക തീരുമാനം.

മെഡിക്കൽ പ്രവേശനം അംഗീകരിക്കുമെന്ന് സുപ്രീം കോടതി വാക്കാൽ അറിയിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് പിന്നീട് പുറത്തിറക്കും. ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാണ് നിർണായക തീ​രു​മാ​നം കൈക്കൊണ്ടത്.

തൊ​ടു​പു​ഴ അ​ൽ അ​സ്ഹ​ർ, അ​ടൂ​ർ മൗ​ണ്ട് സി​യോ​ൻ, ഡി​എം വ​യ​നാ​ട് എ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളു​ടെ പ്ര​വേ​ശ​നാ​നു​മ​തിയാണ് സുപ്രീം കോടതി റ​ദ്ദാ​ക്കി​യ​ത്. കേ​ര​ള ഹൈ​ക്കോ​ട​തി ന​ൽ​കി​യ ഇ​ട​ക്കാ​ല അ​നു​മ​തി സു​പ്രീം കോ​ട​തി റ​ദ്ദാ​ക്കുകയായിരുന്നു. ഇതോടെ പ്രവേശനം നേടിയ നാ​നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വിയാണ് അനിശ്ചിതത്വത്തിലായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.