കൊതുകിനെ ഇല്ലാതാക്കണമെന്ന് ഹർജി: ദൈവത്തിനേ കഴിയൂ എന്ന് സുപ്രീം കോടതി
Saturday, September 23, 2017 10:30 AM IST
ന്യൂഡൽഹി: വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിച്ചത് വിചിത്രമായ ഹർജി. കൊതുകിനെ ഇല്ലാതാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. എന്ത് ചോദ്യമാണ് ഹർജിക്കാരൻ ചോദിക്കുന്നതെന്ന് ആരാഞ്ഞ കോടതി കൊതുകിനെ ഇല്ലാതാക്കാൻ കോടതി ദൈവമല്ലെന്നും പറഞ്ഞു. ജസ്റ്റീസ് മദൻ. ബി. ലോക്കൂർ, ജസ്റ്റീസ് ദീപക് ഗുപ്ത എന്നിവരുൾപ്പെട്ട രണ്ടംഗ ബഞ്ചാണ് ധനേഷ് ലെഷ്ധാൻ എന്നയാൾ സമർപിച്ച വിചിത്ര ഹർജി പരിഗണിച്ചത്.

എല്ലാ വീടികളിലും ചെന്ന് ഇവിടെ കൊതുകുണ്ട് അതിനെ തുരത്തണം എന്ന് പറയാൻ കോടതിക്കാകില്ലല്ലോ എന്ന് ചോദിച്ച ബഞ്ച് കൊതുകു സംബന്ധമായ രോഗങ്ങൾമൂലം നിരവധിപ്പേർക്ക് രോഗബാധയുണ്ടാകുന്നുണ്ട് എന്നു കരുതി അവയെ ഇല്ലാതാക്കണമെന്ന് ഭരണകൂടത്തോട് ആവശ്യപ്പെടാനാകില്ല എന്നും പറഞ്ഞു. ഹർജി പാടെ തള്ളിയ കോടതി ഹർജികൾ സമർപ്പിക്കുന്നതിന് ചില രീതികളുണ്ടെന്ന് ഹർജിക്കാർ ഓർക്കണമെന്നും മുന്നറിയിപ്പ് നൽകി.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.