പാക് പൗരന് മെഡിക്കൽ വീസ നൽകുമെന്ന് കേന്ദ്രം
Saturday, October 7, 2017 10:09 AM IST
ന്യൂഡൽഹി: പാക്കിസ്ഥാൻ പൗരന് അടിയന്തര ചികിത്സാ ആവശ്യത്തിനായി മെഡിക്കൽ വീസ നൽകുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. പിതാവിന് അടിയന്തര കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ഇന്ത്യയിലേക്ക് എത്തേണ്ടതുണ്ടെന്നും അതിനായി വീസ അനുവദിക്കണമെന്നുമുള്ള നൂർമ ഹബീബ് എന്ന യുവതിയുടെ ആവശ്യം അംഗീകരിച്ചാണ് കേന്ദ്രം അനുകൂല തീരുമാനമെടുത്തത്

വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്. വീസ അനുവദിക്കുന്ന കാര്യം ട്വിറ്ററിലൂടെ അറിയിച്ച സുഷമ, നൂർമയുടെ പിതാവ് എത്രയും വേഗത്തിൽ സുഖംപ്രാപിക്കട്ടെയെന്നും ആശംസിച്ചു. ഇതിനൊപ്പം മൂന്നു വയസുകാരിയായ ഒരു പെൺകുട്ടിയ്ക്കു കൂടി മെഡിക്കൽ വീസ അനുവദിക്കുമെന്നും സുഷമ അറിയിച്ചു. കുട്ടിയുടെ ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയക്കു വേണ്ടിയാണ് വീസ അനുവദിക്കുന്നതെന്നും അവർ ട്വീറ്റ് ചെയ്തു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.