വേങ്ങരയിൽ വോട്ട് ചോദിക്കാൻ മാണി വരില്ല; പകരക്കാരന്‍റെ റോൾ തോമസ് ഉണ്ണിയാടന്
Saturday, October 7, 2017 8:13 AM IST
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ കേരളാ കോൺഗ്രസ്-എം ചെയർമാൻ കെ.എം. മാണി എത്തില്ല. മാണിക്ക് പകരം തോമസ് ഉണ്ണിയാടൻ എത്തുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. മാണി പ്രചാരണ പരിപാടികൾക്ക് എത്താത്തതിന്‍റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

വേങ്ങരയിൽ മാണിയേയും പാർട്ടി നേതാക്കളെയും പ്രചാരണത്തിന് ക്ഷണിച്ചിട്ടുണ്ടെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും, യുഡിഎഫ് സ്ഥാനാർഥിക്ക് പിന്തുണ നൽകുമെന്ന് മാണിയും അറിയിച്ചിരുന്നു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.