വാഹനപണിമുടക്ക്: കോട്ടയത്തെ മൂന്ന് പഞ്ചായത്തുകളെ ഒഴിവാക്കി
Tuesday, January 23, 2018 4:01 PM IST
കോട്ടയം: ഇന്ധന വില വർധനവിന്‍റെ പേരിൽ ബുധനാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന വാഹനപണിമുടക്കിൽ നിന്നും കോട്ടയത്തെ മൂന്ന് പഞ്ചായത്തുകളെ ഒഴിവാക്കി. കുറവിലങ്ങാട്, അതിരന്പുഴ, വെള്ളാവൂർ പഞ്ചായത്തുകളെയാണ് ഒഴിവാക്കിയിരിക്കുന്നത്.

കോട്ടാങ്ങൽ പടയണി നടക്കുന്നതിനാൽ വെള്ളാവൂർ പഞ്ചായത്തിനെയും അതിരന്പുഴ, കുറവിലങ്ങാട് ദേവാലയങ്ങളിൽ തിരുന്നാൾ നടക്കുന്നതിനാൽ ഈ രണ്ടു പഞ്ചായത്തുകളെയും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയതായി സമരസമിതി അറിയിച്ചു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.