ഭീകരവാദത്തിൽ വിട്ടുവീഴ്ചയില്ല: പാക്കിസ്ഥാനെ മര്യാദ പഠിപ്പിക്കാൻ ട്രംപ് ഭരണകൂടം
Saturday, October 7, 2017 10:25 AM IST
വാഷിംഗ്ടണ്‍: ഭീകരവാദത്തെ പിന്തുണക്കുന്ന പാക്കിസ്ഥാനെ നിലക്കുനിർത്താൻ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. യുഎസ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെ മുന്നറിയിപ്പുമായി പാക്കിസ്ഥാനിലേക്ക് ഉടൻ അയക്കാനാണ് തീരുമാനം.

വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍, പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് എന്നിവരായിരിക്കും പാക്കിസ്ഥാനിലെത്തുക. പാക് പ്രധാനമന്ത്രി, സൈനിക മേധാവി എന്നിവരുമായി ഇരുവരും കൂടിക്കാഴ്ച നടത്തും. ഭീകരവാദത്തിനെതിരേ പ്രവർത്തിക്കാൻ പാക്കിസ്ഥാനോട് ആവശ്യപ്പെടും.

താലിബാൻ ഉൾപ്പെടെ വിവിധ ഭീകര സംഘടനകൾക്ക് പാക്കിസ്ഥാൻ താവളം ഒരുക്കുന്നതിൽ യുഎസിന് കടുത്ത അതൃപ്തിയാണുള്ളത്. ഭീകരവാദത്തിനു പിന്തുണ നല്കുന്നത് പാക്കിസ്ഥാൻ അവസാനിപ്പിച്ചില്ലെങ്കിൽ വേണ്ട നടപടികൾ എടുക്കാൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തയാറാണെന്ന് ജിം മാറ്റീസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.