കാഷ്മീരിൽ പാക് വെടിവയ്പ്: രണ്ട് പേർ കൊല്ലപ്പെട്ടു
Friday, January 19, 2018 10:03 AM IST
ശ്രീനഗർ: ജമ്മു കാഷ്മീരിൽ പാക്കിസ്ഥാൻ പ്രകോപനം തുടരുന്നു. അതിർത്തിലംഘിച്ച് ഇന്ന് പാക്കിസ്ഥാൻ നടത്തിയ വെടിവയ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. നാല് പേർക്കു പരിക്കേറ്റു. കാഷ്മീരിലെ ആർഎസ് പുരയിലാണ് പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ച് ആക്രമണം നടത്തിയത്.

വെള്ളിയാഴ്ചയും പാക്കിസ്ഥാൻ അതിർത്തിലംഘിച്ച് ആക്രമണം നടത്തിയിരുന്നു. ആർഎസ് പുരയിലും അർണിയായിലുമാണ് പാക്കിസ്ഥാൻ ആക്രമണം നടത്തിയത്. പാക് വെടിവയ്പിനെ തുടർന്നു ഒരു ബിഎസ്എഫ് ജവാനും ഒരു പെണ്‍കുട്ടിയും കൊല്ലപ്പെട്ടിരുന്നു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.