പുത്തൻകുരിശിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം
Tuesday, September 19, 2017 12:32 PM IST
കൊച്ചി: പുത്തൻകുരിശ് മാനാന്തടത്ത് കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് പോലീസുകാരൻ ഉൾപ്പടെ രണ്ടു പേർ മരിച്ചു. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പോലീസ് ടെലികമ്മ്യൂണിക്കേഷൻസ് സ്റ്റേഷനിലെ സിപിഒ നെല്ലാട് കരിക്കനാക്കുടി എൽദോ ജോസഫ് (40), എൽദോയുടെ ഭാര്യാപിതാവ് എബ്രഹാം (60) എന്നിവരാണ് മരിച്ചത്. എൽദോയുടെ ഭാര്യ ജിൻസി (35) ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. മൃതദേഹങ്ങൾ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.