യൂബർ ടാക്സി സർവീസിന് ലണ്ടനിൽ വിലക്ക്
Saturday, September 23, 2017 2:14 AM IST
ലണ്ടൻ: ഓണ്‍ലൈൻ കാബ് സർവീസായ യൂബർ ടാക്സിക്ക് ലണ്ടനിൽ വിലക്ക്. ഈ മാസം 30ന് നടപടി പ്രാബല്യത്തിലാകുമെന്ന് ട്രാൻസ്പോർട്ട് ഓഫ് ലണ്ടൻ വ്യക്തമാക്കി. പൊതുസുരക്ഷയുമായി ബന്ധപ്പെട്ടാണ് യൂബർ വിലക്കാൻ തീരുമാനിച്ചത്. അധികൃതരുടെ നടപടി ലണ്ടനിലെ 35 ലക്ഷത്തോളം വരുന്ന യൂബർ ഉപഭോക്താക്കളെയും 40,000ത്തിലധികം വരുന്ന ഡ്രൈവർമാരേയും ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.