ക​ൽ​ക്ക​രി​പ്പാ​ടം അ​ഴി​മ​തി: മധു കോഡയ്ക്കെതിരായ വിധി ശനിയാഴ്ച
Thursday, December 14, 2017 5:20 AM IST
ന്യൂ​ഡ​ൽ​ഹി:ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി മധു കോഡ പ്രതിയായ കൽക്കരി അഴിമതിക്കേസിലെ വിധി ശനിയാഴ്ച. ഡൽഹി സിബിഐ കോടതിയാണ് വിധി പ്രഖ്യാപിക്കുന്നത്. പ്രതികൾക്കു പരമാവധി ശിക്ഷ നൽകണമെന്ന് സിബിഐ കോടതിയിൽ ആവശ്യപ്പെട്ടു.

അതേസമയം കേസിൽ ശിക്ഷ കുറച്ചുനൽകണമെന്ന് മധു കോഡ കോടതിയിൽ ആവശ്യപ്പെട്ടു. പ്രായപൂർത്തിയാകാത്ത രണ്ട് പെണ്‍മക്കളുണ്ടെന്നും ആരോഗ്യ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്നും അതിനാൽ ശിക്ഷയുടെ കാഠിന്യം കുറയ്ക്കണമെന്നും മധു കോഡ കോടതിയെ അറിയിച്ചു.

മധു കോഡയ്ക്കു പുറമേ ക​ൽ​ക്ക​രി മ​ന്ത്രാ​ല​യം മു​ൻ സെ​ക്ര​ട്ട​റി എ​ച്ച്.​സി. ഗു​പ്ത, ജാ​ർ​ഖ​ണ്ഡ് മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി എ.​കെ. ബ​സു എ​ന്നി​വ​ർ അ​ട​ക്ക​മു​ള്ള​വ​ർ കു​റ്റ​ക്കാ​രാ​ണെ​ന്ന് ഡ​ൽ​ഹി കോ​ട​തി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ക്രി​മി​ന​ൽ ഗൂ​ഡാ​ലോ​ച​ന, വ​ഞ്ച​ന, അ​ഴി​മ​തി വ​കു​പ്പു​ക​ൾ പ്ര​കാ​രം കു​റ്റ​ക്കാ​രാ​ണെ​ന്നും പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി വി​ധി​ച്ചു.

ജാ​ർ​ഖ​ണ്ഡി​ലെ രാ​ഝ​ര​യി​ൽ കോ​ൽ​ക്ക​ത്ത ആ​സ്ഥാ​ന​മാ​യു​ള്ള വി​നി അ​യ​ണ്‍ ആ​ൻ​ഡ് സ്റ്റീ​ൽ ഉ​ദ്യോ​ഗ് ലി​മി​റ്റ​ഡി​നു ക​ൽ​ക്ക​രി​പ്പാ​ടം അ​നു​വ​ദി​ച്ച​തി​ൽ ക്ര​മ​ക്കേ​ടു​ണ്ടാ​യെ​ന്നു സി​ബി​ഐ നേ​ര​ത്തെ ക​ണ്ടെ ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.