വികസനത്തിനായി ബിജെപിക്കു വോട്ടുചെയ്യു: ജയ്റ്റ്ലി
Thursday, December 14, 2017 4:53 AM IST
അഹമ്മദാബാദ്: ഗുജറാത്തിന്‍റെ വികസനത്തിന്‍റെ തുടർച്ചയ്ക്കായി ബിജെപിക്കു വോട്ടു രേഖപ്പെടുത്തണമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി. ഗുജറാത്ത് വികസനത്തിന്‍റെ പാതയിലൂടെയാണ് നീങ്ങുന്നത്. ഇതിന്‍റെ തുടർച്ചയ്ക്കായി ബിജെപിയെ വിജയിപ്പിക്കണമെന്നും ജയ്റ്റ്ലി ആവശ്യപ്പെട്ടു.

ഗുജറാത്തിൽ 93 മണ്ഡലങ്ങളിലായി രണ്ടാം ഘട്ടവോട്ടെടുപ്പ് പുരോഗമിച്ചുവരികയാണ്. ഉച്ചയ്ക്ക് ഒന്നുവരെ 40 ശതമാനം പേർ വോട്ടു രേഖപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ അമിത് ഷാ തുടങ്ങിയ പ്രമുഖർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.വൈകിട്ട് അഞ്ച് വരെയാണ് വോട്ടെടുപ്പ്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.