മോദിക്കും വേണ്ടെ വിവാഹ ജീവിതം; താൻ റെഡിയെന്ന് യുവതി!
Saturday, October 7, 2017 1:09 PM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിവാഹം കഴിക്കണമെന്ന വിചിത്ര ആവശ്യവുമായി ഡൽഹി ജന്ദർമന്ദറിനു മുന്നിൽ നാൽപ്പതുകാരി സമരം ചെയ്യുന്നു. ജയ്പൂർ സ്വദേശി ഓം ശാന്തി ശർമയാണ് സമരം ചെയ്യുന്നത്.

മോദി ഒറ്റക്കാണ്, അദ്ദേഹത്തിന് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. അദ്ദേഹത്തെ ജോലികളിൽ സഹായിക്കുന്നതിനാണ് താൻ ഇക്കാര്യങ്ങൾ പറയുന്നത്. ഇത് പറയുമ്പോള്‍ പലരും എന്നെ നോക്കി ചിരിക്കാറുണ്ടെന്നും ഓം ശാന്തി പറയുന്നു.

മോദി തന്നെ കാണാൻ വരുന്ന ദിവസം വരെ സമരം തുടരുമെന്നാണ് അവർ പറയുന്നത്. സെപ്റ്റംബർ എട്ട് മുതലാണ് ഓം ശാന്തി സമരം തുടങ്ങിയത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.