മെ​ർ​സ​ൽ വി​വാ​ദം: ബി​ജെ​പി വോ​ട്ടു​ശ​ത​മാ​നം ചൂ​ണ്ടി​ക്കാ​ട്ടി എ​ൻ.​എ​സ്. മാ​ധ​വ​ൻ
Sunday, October 22, 2017 8:26 PM IST
കൊ​ച്ചി: വി​ജ​യ് ചി​ത്രം മെ​ർ​സ​ലി​നെ​തി​രാ​യ ബി​ജെ​പി ആ​ക്ര​മ​ണ​ത്തെ പ​രി​ഹ​സി​ച്ച് എ​ഴു​ത്തു​കാ​ര​ൻ എ​ൻ.​എ​സ്. മാ​ധ​വ​ൻ. 2.86 ശ​ത​മാ​നം മാ​ത്രം വോ​ട്ടു ല​ഭി​ച്ച ഒ​രു പാ​ർ​ട്ടി ത​മി​ഴ്നാ​ട്ടി​ലെ 97.14 ശ​ത​മാ​നം ജ​ന​ങ്ങ​ൾ എ​ന്ത് കാ​ണ​രു​തെ​ന്ന് തീ​രു​മാ​നി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു എ​ന്നാ​യി​രു​ന്നു എ​ൻ.​എ​സ്. മാ​ധ​വ​ന്‍റെ പ​രി​ഹാ​സം. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. ചി​ത്ര​ത്തി​നെ​തി​രാ​യ ബി​ജെ​പി വി​മ​ർ​ശ​ന​ങ്ങ​ളെ കു​റി​ച്ചു​ള്ള വാ​ർ​ത്ത​യും അ​ദ്ദേ​ഹം ഒ​പ്പം പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.
മെ​ർ​സ​ലി​ൽ താ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കെ​തി​രേ ബി​ജെ​പി നേ​തൃ​ത്വം ന​ട​ത്തി​യ പ്ര​സ്താ​വ​ന​ക​ളാ​ണു ബി​ജെ​പി​യു​ടെ എ​തി​ർ​പ്പി​നു കാ​ര​ണ​മാ​യ​ത്. വി​ജ​യ് മൂ​ന്നു ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന മെ​ർ​സ​ലി​ൽ ഹാ​സ്യ​ന​ട​ൻ വ​ടി​വേ​ലു നോ​ട്ട് നി​രോ​ധ​ന​ത്തെ​യും ഡി​ജി​റ്റ​ൽ ഇ​ന്ത്യ​യെ​യും വി​മ​ർ​ശി​ക്കു​ന്നു​ണ്ട്.

കൊ​ള്ള​യ​ടി​ക്കാ​നെ​ത്തു​ന്ന​വ​രോ​ടാ​യി നോ​ട്ട് നി​രോ​ധ​ന​വും ഡി​ജി​റ്റ​ൽ ഇ​ന്ത്യ​യും കാ​ര​ണം ത​ന്‍റെ പ​ക്ക​ൽ ഒ​രു പൈ​സ​പോ​ലും ഇ​ല്ലെ​ന്നു വ​ടി​വേ​ലു​വി​ന്‍റെ ക​ഥാ​പാ​ത്രം ഹാ​സ്യ​രൂ​പേ​ണ പ​റ​യു​ന്നു. വി​ജ​യു​ടെ മൂ​ന്ന് ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ ഒ​ന്ന് 28 ശ​ത​മാ​നം ജി​എ​സ്ടി ഏ​ർ​പ്പെ​ടു​ത്തി​യ​തി​നെ​തി​രേ ശ​ക്ത​മാ​യ പ്ര​സം​ഗം ന​ട​ത്തു​ന്നു​ണ്ട്. സിം​ഗ​പ്പൂ​രി​ൽ ഇ​ത്ര​യും നി​കു​തി ഇ​ല്ലെ​ന്നും വി​ജ​യ് അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്രം പ​റ​ഞ്ഞു​വ​യ്ക്കു​ന്നു. ഈ ​രം​ഗ​ങ്ങ​ൾ വെ​ട്ടി​മാ​റ്റ​ണ​മെ​ന്നാ​ണു ബി​ജെ​പി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

മെ​ർ​സ​ലി​ൽ​നി​ന്നു ബി​ജെ​പി നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന രം​ഗ​ങ്ങ​ൾ ഇ​തി​ന​കം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി എ​ന്നു​ള്ള​താ​ണ് മ​റ്റൊ​രു കൗ​തു​കം. സി​നി​മ വീ​ണ്ടും സെ​ൻ​സ​ർ ചെ​യ്തു​നീ​ക്കി​യാ​ലും കാ​ണേ​ണ്ട​വ​ർ​ക്കൊ​ക്കെ ഈ ​രം​ഗ​ങ്ങ​ൾ കി​ട്ടു​മെ​ന്നു ചു​രു​ക്കം.
RELATED NEWS