ചെന്നിത്തലയോട് പ്രതിഷേധിച്ച യുവാവിന് യൂത്ത് കോണ്‍ഗ്രസിന്‍റെ മർദ്ദനം
Friday, January 19, 2018 4:34 PM IST
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ചോദ്യം ചെയ്ത യുവാവിന് മർദ്ദനം. ശ്രീജിത്തിന്‍റ സമര പന്തലിൽവച്ച് ചെന്നിത്തലക്കെതിരെ പ്രതിഷേധിച്ച ആൻഡേഴ്സണ്‍ എഡ്വേർട്ടിനെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മർദ്ദിച്ചത്.

പരിക്കേറ്റ ആൻഡേഴ്സനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയ്ക്ക് സെക്രട്ടറിയേറ്റിനു സമീപത്തുവച്ചായിരുന്നു ആൻഡേഴ്സണു മർദ്ദനമേറ്റത്. യൂത്ത് കോണ്‍ഗ്രസുകാർ തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് അൻഡേഴ്സണ്‍ പറഞ്ഞു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.