ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണം: അ​ണ്ണാ​ഡി​എം​കെ വി​മ​ത​നേ​താ​വ് ശ​ശി​ക​ല​യ്ക്കു പ​രോ​ൾ
Tuesday, March 20, 2018 9:47 AM IST
ചെ​ന്നൈ: ത​ട​വി​ൽ ക​ഴി​യു​ന്ന അ​ണ്ണാ​ഡി​എം​കെ വി​മ​ത​നേ​താ​വ് വി.​കെ.​ശ​ശി​ക​ല​യ്ക്കു പ​രോ​ൾ അ​നു​വ​ദി​ച്ചു. ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്നാ​ണു പ​രോ​ൾ അ​നു​വ​ദി​ച്ച​ത്. ഭ​ർ​ത്താ​വി​ന്‍റെ അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്ന​തി​നാ​യി 15 ദി​വ​സ​ത്തെ പ​രോ​ളി​നാ​ണ് ശ​ശി​ക​ല അ​പേ​ക്ഷ ന​ൽ​കി​യ​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ ശ​ശി​ക​ല ജ​യി​ൽ​മോ​ചി​ത​യാ​കു​മെ​ന്ന് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. അ​ന​ധി​കൃ​ത സ്വ​ത്തു സ​ന്പാ​ദ​ന​ക്കേ​സി​ൽ ബം​ഗ​ളൂ​രു​വി​ലെ പ​ര​പ്പ​ന അ​ഗ്ര​ഹാ​ര ജ​യി​ലി​ലാ​ണ് ശ​ശി​ക​ല​യെ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​റി​ൽ ന​ട​രാ​ജ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ൾ ശ​ശി​ക​ല​യ്ക്ക് അ​ഞ്ചു​ദി​വ​സം പ​രോ​ൾ അ​നു​വ​ദി​ച്ചി​രു​ന്നു.

ചെ​ന്നൈ​യി​ലെ ഗ്ലെ​നീ​ഗി​ൾ​സ് ഗ്ലോ​ബ​ൽ ആ​ശു​പ​ത്രി​യി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് ശ​ശി​ക​ല​യു​ടെ ഭ​ർ​ത്താ​വ് എം.​ന​ട​രാ​ജ​ൻ(76) അ​ന്ത​രി​ച്ച​ത്. ശ്വാ​സ​കോ​ശ​ത്തി​ലെ അ​ണു​ബാ​ധ​യെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ ക​ര​ൾ, വൃ​ക്ക മാ​റ്റി​വെ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​യ ന​ട​രാ​ജ​നെ ര​ണ്ടാ​ഴ്ച മു​ന്പാ​ണ് വീ​ണ്ടും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ച​ത്. മാ​റ്റി​വ​ച്ച വൃ​ക്ക​യും ക​ര​ളും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​വു​ക​യും ശ്വാ​സ​കോ​ശ അ​ണു​ബാ​ധ മൂ​ർ​ച്ഛി​ക്കു​ക​യും ചെ​യ്തി​രു​ന്നു. വെ​ൻ​റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തി​ലാ​ണ് ജീ​വ​ൻ നി​ല​നി​ർ​ത്തി​യി​രു​ന്ന​ത്.

വ​ർ​ഷ​ങ്ങ​ളാ​യി പൊ​തു​രം​ഗ​ത്ത് സ​ജീ​വ​മ​ല്ലാ​ത്ത ന​ട​രാ​ജ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ജ​യ​ല​ളി​ത​യു​ടെ മ​ര​ണ​ശേ​ഷ​മാ​ണ് വീ​ണ്ടും പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. എ​ഐ​എ​ഡി​എം​കെ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഇ​ട​പെ​ട്ടി​രു​ന്നി​ല്ലെ​ങ്കി​ലും ഒ.​പ​നീ​ർ​ശെ​ൽ​വം വി​മ​ത​സ്വ​രം ഉ​യ​ർ​ത്തി​യ​പ്പോ​ഴ​ട​ക്കം ശ​ശി​ക​ല​യ്ക്ക് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തി. എ​ന്നാ​ൽ അ​ന​ധി​കൃ​ത​സ്വ​ത്ത് കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട​പ്പോ​ൾ സ​ഹോ​ദ​രീ​പു​ത്ര​ൻ ടി.​ടി.​വി.​ദി​ന​ക​ര​നെ​യാ​ണ് ശ​ശി​ക​ല പാ​ർ​ട്ടി നേ​തൃ​ത്വം ഏ​ൽ​പ്പി​ച്ച​ത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.