പി​തൃ​തർപ്പണ പുണ്യം നേടി ഭക്തലക്ഷങ്ങൾ; ആ​ലു​വ മണപ്പുറത്ത് നാളെവരെ ബലിയിടാം
Wednesday, February 14, 2018 3:26 PM IST
ആ​ലു​വ: പി​തൃ​ത​ർ​പ്പ​ണ പു​ണ്യം​തേ​ടി ഭ​ക്ത​ല​ക്ഷ​ങ്ങ​ൾ പൂ​ർ​ണാ​ന​ദി​ക്കരയിലെത്തി. വ​ല​തു​കൈ​യി​ൽ മോ​തി​ര​വി​ര​ലി​ൽ പ​വി​ത്ര​മ​ണി​ഞ്ഞ് നാ​ക്കി​ല​യി​ൽ എ​ള്ളും പൂ​വും അ​രി​യും നേ​ദി​ച്ച് ബ​ലി​ത​ർ​പ്പ​ണം ന​ട​ത്തി ഭ​ക്ത​ല​ക്ഷ​ങ്ങ​ൾ സാ​യൂ​ജ്യ​രാ​യി. ഐ​തി​ഹ്യ​ങ്ങ​ളു​റ​ങ്ങു​ന്ന ആ​ലു​വ മ​ണ​പ്പു​റ​ത്ത് ഉ​റ​ക്ക​മി​ള​ച്ച് ശി​വ​രാ​ത്രി​യെ വ​ര​വേ​റ്റ​ത് ഏ​താ​ണ്ട് എ​ട്ടു​ല​ക്ഷ​ത്തോ​ളം ഭ​ക്ത​രാ​ണ്. തി​രു​വി​താം​കൂ​ർ ദേ​വ​സ്വ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ മു​ന്നൂ​റോ​ളം ബ​ലി​ത്ത​റ​ക​ളാ​ണ് ഇ​ക്കു​റി ഒ​രു​ക്കി​യി​രു​ന്ന​ത്.

മ​ണ​പ്പു​റ​ത്തെ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ രാ​ത്രി 12 ഓ​ടെ ന​ട​ന്ന ശി​വ​രാ​ത്രി വി​ള​ക്കി​ന് ശേ​ഷ​മാ​ണ് ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്. ചൊവ്വാഴ്ച രാ​വി​ലെ മു​ത​ൽ പ​ല​രും ബ​ലി​ത​ർ​പ്പ​ണം ന​ട​ത്തി​യി​രു​ന്നു. ക്ഷേ​ത്രം ത​ന്ത്രി ചെ​ന്നാ​സ് പ​ര​മേ​ശ്വ​ര​ൻ ന​ന്പൂ​തി​രി​പ്പാ​ട്, മേ​ൽ​ശാ​ന്തി മു​ല്ല​പ്പി​ള്ളി സു​ബ്ര​ഹ്മ​ണ്യ​ൻ ന​ന്പൂ​തി​രി​പ്പാ​ട് എ​ന്നി​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ലാ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ. ഇ​ന്ന് പ​ക​ലും ബ​ലി​ത​ർ​പ്പ​ണം തു​ട​രും. ശി​വ​രാ​ത്രി​ക്കൊ​പ്പം കും​ഭ​ത്തി​ലെ ക​റു​ത്ത വാ​വും വ​ന്ന​തി​നാ​ൽ ബ​ലി​ത​ർ​പ്പ​ണം നാ​ളെ വ​രെ​യു​ണ്ടാ​കും.

മ​ണ​പ്പു​റ​ത്തി​ന​ക്ക​രെ അ​ദ്വൈ​താ​ശ്ര​മ​ത്തി​ലും ബ​ലി​ത​ർ​പ്പ​ണ ച​ട​ങ്ങു​ക​ൾ ന​ട​ന്നി​രു​ന്നു. ഇ​വി​ടെ​യും വ​ൻ​ ഭ​ക്ത​ജ​ന​തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ശി​വ​ക്ഷേ​ത്ര​ത്തി​ൽ തി​ല​ഹ​വ​നം, ജ​ല​ധാ​ര, വി​ല്വാ​ർ​ച്ച​ന, വെ​ള്ള നി​വേ​ദ്യം തു​ട​ങ്ങി​യ വ​ഴി​പാ​ടു​ക​ൾ​ക്കും തി​ര​ക്കാ​യി​രു​ന്നു. ല​ക്ഷാ​ർ​ച്ച​ന​യ്ക്കും വൈ​കി​ട്ട് ദീ​പാ​രാ​ധ​ന​യ്ക്കും അ​ത്ഭു​ത​പൂ​ർ​വമാ​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.