ആന്റണിയുടെ അഭിപ്രായത്തിന്റെ അന്തസത്ത സംസ്ഥാന നേതൃത്വം ഉള്‍ക്കൊള്ളുമെന്ന് പി.ജെ കുര്യന്‍
Saturday, November 17, 2012 1:01 AM IST
കൊച്ചി: കേരളത്തിലെ വ്യവസായ അന്തരീക്ഷത്തെക്കുറിച്ച് പ്രതിരോധമന്ത്രി എ.കെ ആന്റണി നടത്തിയ അഭിപ്രായപ്രകടനത്തിന്റെ അന്തസത്ത സംസ്ഥാന നേതൃത്വം ഉള്‍ക്കൊള്ളുമെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആന്റണി വലിയ നേതാവാണെന്നും അദ്ദേഹത്തിന്റെ അഭിപ്രായത്തെ വ്യാഖ്യാനിക്കാന്‍ ഇല്ലെന്നും കുര്യന്‍ പറഞ്ഞു. രമേശ് ചെന്നിത്തല മന്ത്രിസഭയില്‍ വരണമെന്ന വെള്ളാപ്പള്ളിയുടെ അഭിപ്രായം ഗൌരവമായി പരിഗണിക്കണമെന്നും കുര്യന്‍ ആവശ്യപ്പെട്ടു.