ആന്റണിയുടെ പ്രസ്താവന വിശാലമനസോടെയെന്ന് കേന്ദ്രമന്ത്രി കെ.വി തോമസ്
Saturday, November 17, 2012 1:09 AM IST
കൊച്ചി: എ.കെ ആന്റണിയുടെ പ്രസ്താവന വിശാലമനസോടെയാണെന്ന് കേന്ദ്രമന്ത്രി കെ.വി തോമസ്. യുഡിഎഫിന് ദോശം വരുത്തുന്ന ഒന്നും ആന്റണി ചെയ്യില്ല. വികസനകാര്യത്തില്‍ രാഷ്ട്രീയത്തിന് അതീതമാണ് ആന്റണിയുടെ നിലപാട്. അദ്ദേഹത്തിന്റെ പ്രസ്താവന കേരളത്തിലെ നേതൃത്വം ഉള്‍ക്കൊണ്ടിട്ടുണ്ടാകുമെന്നും കെ.വി തോമസ് പറഞ്ഞു.