ആന്റണിയുടെ പ്രസ്താവന: മറുപടി പറയേണ്ടിടത്ത് പറയുമെന്ന് മുനീര്‍
Saturday, November 17, 2012 1:34 AM IST
കോഴിക്കോട്: ആന്റണിയുടെ പ്രസ്താവനയ്ക്കുള്ള മുസ്ലീം ലീഗിന്റെ മറുപടി പറയേണ്ടിടത്ത് പറയുമെന്ന് മന്ത്രി മുനീര്‍. എമേര്‍ജിംഗ് കേരളയ്ക്ക് ശേഷം വ്യവസായ രംഗത്ത് അതിശക്തമായ കുതിപ്പ് തന്നെ സംസ്ഥാനത്ത് നടക്കുന്നുണ്ട്. എമേര്‍ജിംഗ് കേരളയുടെ പിറ്റേന്ന് തന്നെ എല്ലാവരും വന്ന് വ്യവസായം സ്ഥാപിക്കുമെന്ന വിചാരത്തോടെയല്ല പരിപാടി സംഘടിപ്പിച്ചത്. അങ്ങനെ സംഭവിക്കാന്‍ സര്‍ക്കാരിന്റെ കൈയില്‍ അലാവുദ്ദീന്റെ അത്ഭുതവിളക്കില്ല. വരും ദിവസങ്ങളില്‍ എമേര്‍ജിംഗ് കേരളയുടെ ഫലങ്ങള്‍ സംസ്ഥാനത്ത് കാണുമെന്നും മുനീര്‍ പറഞ്ഞു.