പ്രസ്താവനയെക്കുറിച്ച് ആന്റണി വിശദീകരിക്കണമെന്ന് ലീഗ്
Saturday, November 17, 2012 2:06 AM IST
മലപ്പുറം: കേരളത്തിലെ വ്യവസായ സാഹചര്യത്തെക്കുറിച്ച് നടത്തിയ അഭിപ്രായ പ്രകടനം ആന്റണി തന്നെ വിശദീകരിക്കണമെന്ന് മുസ്ലീം ലീഗ് ആവശ്യപ്പെട്ടു. ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീറാണ് ഇക്കാര്യം വ്യക്തമാക്കിയത്. വെറുതെ പ്രസ്താവന നടത്തുന്ന ആളല്ല ആന്റണി. വൈകാരികമായി പെട്ടന്ന് പ്രതികരിക്കുന്ന ആളുമല്ല. അതുകൊണ്ടു തന്നെ അദ്ദേഹം നേരിട്ട് പ്രസ്താവനയ്ക്ക് തെളിച്ചം വരുത്തേണ്ടതുണ്ടെന്നും അല്ലാതെ അഭിപ്രായം പറഞ്ഞ് കഷ്ടപ്പെടാന്‍ ലീഗില്ലെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.