ഇ-മെയില്‍ കേസ്: ഡോ. ദസ്തഗീറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി
Saturday, November 17, 2012 2:59 AM IST
തിരുവനന്തപുരം: ഇ-മെയില്‍ കേസിലെ രണ്ടാം പ്രതിയും മുന്‍ ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസറുമായ ഡോ. പി.എ ദസ്തഗീറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. കേസ് പരിഗണിക്കുന്ന തിരുവനന്തപുരം ഒന്നാം ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷയും പരിഗണിക്കുന്നത്. കോടതി ഇന്നലെ ദസ്തഗീറിനെ ഈ മാസം 23 വരെ റിമാന്‍ഡ് ചെയ്തിരുന്നു.