പ്രധാനമന്ത്രി ഞായറാഴ്ച കംബോഡിയയില്‍
Saturday, November 17, 2012 3:04 AM IST
ന്യൂഡല്‍ഹി: ആസിയാന്‍-ഈസ്റ് ഏഷ്യ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഞായറാഴ്ച കംബോഡിയയിലേക്ക് യാത്ര തിരിക്കും. ചൈന ഉള്‍പ്പെടെ വിവിധ രാജ്യങ്ങളുടെ തലവന്മാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തുമെന്നാണ് കരുതുന്നത്. ഉച്ചകോടിയുടെ ഭാഗമായി മൂന്നു ദിവസം പ്രധാനമന്ത്രി കംബോഡിയയില്‍ ഉണ്ടാകും. ഇതോടൊപ്പം ജപ്പാന്‍ സന്ദര്‍ശനത്തിന് പദ്ധതി ഇട്ടിരുന്നങ്കിലും റദ്ദാക്കിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.