ഈജിപ്തില്‍ സ്കൂള്‍ ബസില്‍ തീവണ്ടിയിടിച്ച് 47 കുട്ടികള്‍ മരിച്ചു
Saturday, November 17, 2012 3:21 AM IST
കയ്റോ: ഈജിപ്തില്‍ സ്കൂള്‍ ബസില്‍ തീവണ്ടിയിടിച്ച് 47 കുട്ടികള്‍ മരിച്ചു. തലസ്ഥാനമായ കയ്റോയുടെ തെക്ക് അസിയൂട്ടിന് സമീപം മന്‍ഫലൂത് നഗരത്തിലായിരുന്നു അപകടം. ഗേറ്റ് തുറന്നിട്ടിരുന്ന റെയില്‍ ട്രാക്കിലൂടെ കടന്നുപോകവേ ബസില്‍ തീവണ്ടി ഇടിക്കുകയായിരുന്നു. 60 കുട്ടികളായിരുന്നു ബസില്‍ ഉണ്ടായിരുന്നത്.

13 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച കുട്ടികള്‍ നാല് വയസിനും ആറ് വയസിനും ഇടയിലുള്ളവരാണ്. നഴ്സറി സ്കൂളില്‍ നിന്നുള്ള കുട്ടികളായിരുന്നു ഇവര്‍. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഗതാഗതമന്ത്രിയും റെയില്‍വേ അധികൃതരും രാജിവെച്ചതായും റിപ്പോര്‍ട്ടുണ്ട്.