ഇലക്ഷന്‍ 2014ല്‍ മാത്രം; സര്‍ക്കാരിന് ഭീഷണിയില്ല: ചിദംബരം
Saturday, November 17, 2012 5:56 AM IST
ന്യൂഡല്‍ഹി: സര്‍ക്കാരിന്റെ സ്ഥിരതക്ക് ഭീഷണിയൊന്നുമില്ലന്ന് കേന്ദ്ര ധനകാര്യമന്ത്രി പി. ചിദംബരം. ഇലക്ഷന്‍ 2014ല്‍ മാത്രമായിരിക്കും. തെരഞ്ഞെടുപ്പിന് സര്‍ക്കാര്‍ തയാറായതായും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ കാലവധി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ന്യൂഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ചില്ലറവ്യാപാര മേഖലയിലെ വിദേശനിക്ഷേപം അടക്കമുള്ള കാര്യങ്ങള്‍ പ്രതിപക്ഷം ആഞ്ഞടിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ സഖ്യകക്ഷികളുടെ പിന്തുണയോടെ മുന്നോട്ട് പോകാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.