Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
കോട്ടയത്ത് നഗ്നനായി ബൈക്ക് ഓടിച്ച യുവാവ് സന്യാസിയുടെ നിയന്ത്രണത്തില്‍?
Saturday, November 17, 2012 5:44 PM IST
Inform Friends Click here for detailed news of all items Print this Page
 
 
കോട്ടയം: നഗ്നനായി ബൈക്ക് ഓടിച്ച യുവാവ് കഴിഞ്ഞ നാലു മാസമായി പുതുപ്പള്ളി പയ്യപ്പാടിക്കു സമീപമുള്ള സന്യാസിയുടെ നിയന്ത്രണത്തിലായിരുന്നുവെന്നു സൂചന. സ്വാമിയോടുള്ള അമിത ഭക്തിമൂലം ഉടലെടുത്ത മാനസികന്യൂനതയാണു വിഭ്രാന്തിയിലേക്കു വഴിതെളിച്ചതെന്നു കരുതുന്നു.

അതേസമയം വസ്ത്രങ്ങളില്ലാതെ ബൈക്കില്‍ പാഞ്ഞ ഗോപന്റെ മാനസികന്യൂനത മറയാക്കി പണം തട്ടാന്‍ ശ്രമം നടക്കുന്നതായി ബന്ധുക്കള്‍ പോലീസില്‍ പരാതിപ്പെട്ടു. യുവാവ് ജോലി ചെയ്യുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍നിന്നു വായ്പയെടുത്ത ചിലര്‍ക്കെതിരെയാണു ബന്ധുക്കള്‍ പരാതി നല്കിയത്. ഗോപനെതിരേ ആരോപണം ഉന്നയിച്ചു പണം തിരിച്ചടയ്ക്കുന്നത് ഒഴിവാക്കാന്‍ ശ്രമം നടക്കുന്നതായി ഇവര്‍ പറയുന്നു. വ്യാഴാഴ്ച പണപ്പിരിവ് നടത്തിയശേഷം ബില്‍ നല്കിയില്ലെന്ന് ആരോപിച്ചു കുറേ ആളുകള്‍ സ്ഥാപനത്തില്‍ വിളിച്ചു രസീത് നല്കിയില്ലെന്നു പറഞ്ഞു. കളക്ഷന്‍ എടുത്ത പണം മുഴുവന്‍ ഗോപന്റെ ബാഗില്‍ തന്നെ ഉണ്ടായിരുന്നുവെന്നും ഇതിന്‍ പ്രകാരം രസീത് നല്കാനില്ലെന്നുമാണു ബന്ധുക്കള്‍ പറയുന്നത്. ഗോപന്റെ കൈവശം ഉണ്ടായിരുന്ന മൊബൈല്‍ ഫോണും നഷ്ടപ്പെട്ടിട്ടുണ്ട്. ഇതു മറ്റാര്‍ക്കൊ ലഭിച്ചതായി പറയുന്നു. പോലീസ് പിടികൂടിയ മണര്‍കാട് ഒറവയ്ക്കല്‍ പുതിയകാവില്‍ ഗോപന്‍ ടി.നായര്‍ (32)ക്കു ചങ്ങനാശേരി ഒന്നാം ക്ളാസ് മജിസ്ട്രേട്ട് കോടതി ജഡ്ജി എ.എം. ബഷീര്‍ ജാമ്യം അനുവദിച്ചു. മാനസിക വിഭ്രാന്തിയില്‍ നഗ്നനായി ബൈക്ക് ഓടിച്ച യുവാവിനെ ക്രൂരമായി മര്‍ദിച്ചവര്‍ക്കെതിരെയാണു കേസെടുക്കേണ്ടതെന്നു കോടതി വിമര്‍ശിച്ചു. പാമ്പാടി, മണര്‍കാട്, കോട്ടയം വെസ്റ്റ്, ചിങ്ങവനം സ്റ്റേഷന്‍ പരിധിയിലാണു സംഭവങ്ങള്‍ അരങ്ങേറിയത്.

പൂര്‍ണ നഗ്നനായി നഗരമധ്യത്തിലൂടെ യുവാവ് ബൈക്ക് ഓടിച്ചതു പെട്ടെന്നുണ്ടായ മാനസികാസ്വാസ്ഥ്യത്തെത്തുടര്‍ന്നെന്നാണു പോലീസ് പറയുന്നത്. ഇയാള്‍ മദ്യമോ മറ്റു ലഹരി പദാര്‍ഥങ്ങളോ ഉപയോഗിച്ചിരുന്നില്ലെന്നു വൈദ്യപരിശോധനയില്‍ തെളിഞ്ഞു. ബൈക്ക് യാത്രയ്ക്കിടെ യുവാവ് വഴിയരികിലേക്കു വലിച്ചെറിഞ്ഞ 37,000 രൂപ അടങ്ങിയ ബാഗ് മണര്‍കാട് എരുമപ്പെട്ടിയില്‍നിന്നു പോലീസിനു ലഭിച്ചു. ബാഗ് കളഞ്ഞുകിട്ടിയ ആള്‍ പോലീസില്‍ ഏല്പിക്കുകയായിരുന്നു. പാമ്പാടിയില്‍നിന്നുള്ള യാത്രയ്ക്കിടെ എരുമപ്പെട്ടിക്കു സമീപം പണമടങ്ങിയ ബാഗ് വലിച്ചെറിയുകയായിരുന്നു. വിവിധ സ്ഥലങ്ങളില്‍നിന്നു പിരിച്ചെടുത്ത തുകയായിരുന്നു ബാഗില്‍. ഇന്നലെ രാവിലെ പാമ്പാടി എരുമപ്പെട്ടി ഭാഗത്തെ പറമ്പില്‍ പുല്ലു ചെത്താന്‍ എത്തിയ ആളാണു ബാഗ് കണ്െടത്തിയത്. ഇതു പാമ്പാടി സിഐ സാജു വര്‍ഗീസിനെ ഏല്‍പ്പിച്ചു. 37,000 രൂപയും ബില്ലിംഗ് യന്ത്രവും ചെക്കു ബുക്കുകളുമാണ് ബാഗിനുള്ളില്‍ ഉണ്ടായിരുന്നത്.

വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെയാണു പാമ്പാടി മുതല്‍ കോട്ടയം നഗരത്തിലെ മൂലവട്ടം വരെ ഗോപന്‍ പൂര്‍ണ നഗ്നനായി ബൈക്ക് ഓടിച്ചത്. കളത്തിപ്പടിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ഗോപന്‍ ഒരാഴ്ചയിലേറെയായി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. വ്യാഴാഴ്ച ഉച്ചവരെ ജോലിസ്ഥലത്തുണ്ടായിരുന്നു. രണ്ടരയോടെ വീട്ടിലെത്തി ഭക്ഷണം കഴിച്ചശേഷം പണം പിരിക്കുന്നതിനായി കാഞ്ഞിരപ്പള്ളിയിലേക്കു പോയി. തിരികെ പാമ്പാടിയില്‍ എത്തി പെട്രോള്‍ പമ്പില്‍ പെട്രോള്‍ അടിക്കുന്നതിനിടെ തലയ്ക്കുള്ളില്‍ മരവിപ്പുണ്ടായതായും പിന്നീട് എന്തു സംഭവിച്ചെന്ന് ഓര്‍മയില്ലെന്നും ഗോപന്‍ പോലീസിനു മൊഴി നല്‍കി.

പാമ്പാടി ആറാം മൈലില്‍ ബൈക്ക് നിര്‍ത്തിയ ഒരാള്‍ ഷര്‍ട്ട് അഴിച്ചു മാറ്റുന്നതു കണ്ടതായി നാട്ടുകാര്‍ പറയുന്നു. ഇതു ഗോപനാണെന്നു പോലീസ് പറയുന്നു. ചൂടായതിനാലാണു ഷര്‍ട്ട് അഴിക്കുന്നതെന്നാണു നാട്ടുകാരോട് പറഞ്ഞത്. തുടര്‍ന്നു നഗരത്തിലൂടെ ബൈക്കില്‍ പാഞ്ഞ ഗോപനെ മൂലവട്ടം ഭാഗത്തു വച്ചു ജനങ്ങള്‍ തടഞ്ഞു നിര്‍ത്തി. ഇവിടെ വച്ചാണു ഗോപനു മര്‍ദനമേറ്റത്. തുടര്‍ന്നു ചിങ്ങവനം എസ്ഐ നിര്‍മ്മല്‍ ബോസും കോട്ടയം വെസ്റ്റ് എസ്ഐ ബിന്‍സ് ജോസഫും ചേര്‍ന്ന് അറസ്റ്റു ചെയ്യുകയായിരുന്നു.


കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു
സാങ്കേതിക തകരാര്‍; ഇന്‍ഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി
മനീഷ് സിസോദിയയ്‌ക്കെതിരേ സിബിഐ അന്വേഷണം
കുമരംപുത്തൂര്‍ സ്‌കൂളില്‍നിന്നു കാണാതായ കുട്ടികളെ കണ്ടെത്തി
മിക്‌സിയുടെ മോട്ടോറിനകത്ത് ഉരുക്കിയൊഴിച്ചു കടത്തിയ സ്വര്‍ണം പിടികൂടി
ജെല്ലിക്കെട്ട്: തമിഴ്‌നാട്ടില്‍ പ്രക്ഷോഭം പടരുന്നു
ഇന്ത്യയുടെ പരമാധികാരത്തെ ചൈന മാനിക്കണം: എസ്.ജയശങ്കര്‍
കൊടുങ്ങല്ലൂരിലെ സദാചാര ഗുണ്ടാ ആക്രമണം; അഞ്ചുപേര്‍ അറസ്റ്റില്‍
ഇന്‍ഷ്വറന്‍സ് കമ്പനികളുടെ ഓഹരികള്‍ വില്‍ക്കാന്‍ തീരുമാനം
മോദിയെ പരിഹസിച്ച രാഹുലിനെ കളിയാക്കി നവമാധ്യമങ്ങൾ
മാട്ടുപ്പെട്ടി പവർഹൗസിൽ ചോർച്ച കണ്ടെത്തി
ക്വാറികൾക്കു സമീപമുള്ള വനമേഖലയിൽ തീപിടിത്തം
കോഴിക്കോട് ഫറൂഖ് കോളജിൽ റാഗിംഗ് നടന്നെന്നു പരാതി
സെൻകുമാറിനെതിരെ വ്യാജരേഖയുണ്ടാക്കി; നളിനി നെറ്റോയ്‌ക്കെതിരെ ഹർജി
നോട്ട് നിരോധിക്കല്‍: തിരികെ എത്തിയ നോട്ടുകളുടെ കണക്കറിയില്ലെന്ന് ഉര്‍ജിത് പട്ടേല്‍
പാലക്കാട്ടു നിന്ന് ആറു സ്കൂൾ വിദ്യാർഥിനികളെ കാണാതായി
ജി​ഷ്ണു​വി​ന്‍റെ മൃ​ത​ദേ​ഹം പോലീസ് വീണ്ടും പരിശോധിച്ചേക്കും
റെ​യി​ൽ​വേ സ്റ്റേ​ഷ​നിൽ സെൽഫി: പിഴയും തടവും പിന്നാലെയെത്തും
പൊൻകുന്നത്ത് പോലീസ് സ്റ്റേഷനു നേരെ എസ്എഫ്ഐ, ഡിവൈഎഫ്ഐ ആക്രമണം
നവജോത് സിംഗ് സിദ്ദു നാമനിർദേശ പത്രിക സമർപ്പിച്ചു
കലോത്സവത്തിൽ ഗ്രേസ് മാർക്കിനു നിയന്ത്രണമേർപ്പെടുത്തിയേക്കും
നോട്ട് പിൻവലിക്കൽ: വിപണി അണുബോംബ് വീണ ഹിരോഷിമ, നാഗസാക്കി പോലെയായെന്ന് ശിവസേന
ഒളിമ്പിക്സ് മെഡൽ ജേതാവിനെ മലർത്തിയടിക്കാൻ ബാബാ രാംദേവ്
തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് പ്രക്ഷോഭം ശക്‌തമാകുന്നു
ബ്രോഷർ വിവാദം: സ്പീക്കറുടെ നടപടിയെ സ്വാഗതം ചെയ്ത് സുധീരൻ
മഞ്ഞുവീഴ്ച: കാഷ്മീരിൽ ജനജീവിതം സ്തംഭിച്ചു
ആലപ്പുഴയിൽ വാഹനാപകടം: രണ്ടു മരണം
അരങ്ങേറ്റത്തിന് പിന്നാലെ ക്രിസ് ലിന്ന് പരിക്ക്; പുറത്ത്
ആയുധം കൈവശം വച്ച കേസ്; സൽമാൻ കുറ്റവിമുക്‌തൻ
കർണാടകയിൽ ചരക്കു തീവണ്ടി പാളം തെറ്റി
ഡൽഹിയിലും മിസോറാമിലും ഭൂചലനം
കലോത്സവം: കേരളനടന വിധികർത്താവിനെ മാറ്റി
സ്വർണ വിലയിൽ മാറ്റമില്ല
ദേശീയ നേതാക്കളെ അവഗണിച്ചിട്ടില്ലെന്ന് സ്പീക്കർ; പിഴവ് പരിശോധിക്കും
ട്രംപിന്റെ സത്യപ്രതിജ്‌ഞാ ചടങ്ങ് കനത്ത സുരക്ഷാവലയത്തിൽ
കരസേന ജവാൻമാർക്ക് ഇനി ആധുനിക ഹെൽമെറ്റ്
സൗദി സേനയുടെ വ്യോമാക്രമണത്തിൽ യെമനിൽ 15 പേർ കൊല്ലപ്പെട്ടു
ട്വിറ്ററിൽ ട്രംപിന് മകളെ മാറിപ്പോയി
യുഎസിൽ 5,000 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നു ജനറൽ മോട്ടോഴ്സ്
മെഡിറ്ററേനിയൻ കടലിൽ അഭയാർഥി ബോട്ട് മുങ്ങി 184 പേർ മരിച്ചു
യുറോപ്യൻ പാർലമെന്റിന്റെ പുതിയ പ്രസിഡന്റായി അന്റോണിയോ തജാനിയെ തെരഞ്ഞെടുത്തു
ഗോറില്ലാ മുത്തശി ഓർമയായി
ലോകത്തിലെ ഏറ്റവും കരുത്തുറ്റ പാസ്പോർട്ട് ജർമനിയുടേത്
ആറുവയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; ഒരാൾ അറസ്റ്റിൽ
പ്രതിഷേധക്കാർക്കു നേർക്ക് വെടിവയ്പ്; ബംഗാളിൽ രണ്ടുപേർ കൊല്ലപ്പെട്ടു
അഭയാർഥി ക്യാമ്പിൽ അബദ്ധത്തിൽ നൈജീരിയൻ സൈന്യത്തിന്റെ ബോംബിംഗ്; 100 പേർ കൊല്ലപ്പെട്ടു
യുഎസിൽ മികച്ച കാറുകൾ നിർമിക്കൂ; ട്രംപിന് ജർമനിയുടെ മറുപടി
സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത പുറത്തുപറയണമെന്ന് വിവരാവകാശ കമ്മീഷണർ
സർവീസിലെ മോശം പ്രകടനം; രണ്ട് ഐപിഎസ് ഉദ്യോഗസ്‌ഥർക്ക് നിർബന്ധിത വിരമിക്കൽ
രോഹിത് വെമുലയുടെ അമ്മ ഹൈദരാബാദ് സർവകലാശാലയിൽ അറസ്റ്റിൽ
ലുയിസ് വാൻഗാൽ പരിശീലക കരിയർ അവസാനിപ്പിച്ചു
മുലായത്തിന്റെ അനുഗ്രഹം തേടി അഖിലേഷ്
യുപിയിൽ മുഖ്യമന്ത്രിയാവാനില്ലെന്ന് ഷീല ദീക്ഷിത്
മന്ത്രിമാർക്കിടയിൽ വലുപ്പച്ചെറുപ്പമില്ല; എല്ലാവരും സമന്മാരെന്നു മുഖ്യമന്ത്രി
കീപ്പിംഗിനിടെ ബാറ്റ് മുഖത്തുകൊണ്ടു; പീറ്റർ നെവിലിന് പരിക്ക്
150 പേർ കൊല്ലപ്പെട്ട കാൺപുർ ട്രെയിൻ അപകടം ഭീകരാക്രമണമെന്നു സൂചന
വിഹാഭ്യർഥന നിരസിച്ചു; കാമുകന്റെ മുഖത്ത് യുവതി ആസിഡ് ഒഴിച്ചു
ഭീകരതയിൽനിന്ന് ഒഴിഞ്ഞുനിന്നാൽ ചർച്ച: പാക്കിസ്‌ഥാനോടു മോദി
വൈദ്യുതി ബോർഡിന്റേത് ഇരട്ടത്താപ്പെന്ന് റെലുലേറ്ററി കമ്മിഷൻ
31നു മുമ്പ് സ്വത്തുവിവര പത്രിക സമർപ്പിക്കണമെന്ന് ഉദ്യോഗസ്‌ഥരോടു സർക്കാർ
സിഎസ്ഡിഎസ് ഹർത്താൽ പൂർണം
ബിഎസ്എഫ് ജവാന്റെ പരാതി: ഡൽഹി ഹൈക്കോടതി കേന്ദ്രത്തോട് റിപ്പോർട്ട് തേടി
ഹജ് സബ്സിഡി വെട്ടിക്കുറയ്ക്കുന്നതിനോട് അനുകൂല നിലപാടെന്ന് കെ.ടി. ജലീൽ
ഷീന ബോറ വധക്കേസ്: ഇന്ദ്രാണി മുഖർജിക്കെതിരെ കൊലക്കുറ്റം ചുമത്തി
മലേഷ്യൻ വിമാനത്തിനുവേണ്ടിയുള്ള തെരച്ചിൽ അവസാനിപ്പിച്ചു; എതിർപ്പുമായി ഇരകളുടെ ബന്ധുക്കൾ
മാണിയും കേരള കോൺഗ്രസും തൊട്ടുകൂടാത്തവരല്ലെന്ന് എം.ടി.രമേശ്
ഓസ്ട്രേലിയൻ ഓപ്പൺ: സെറീന രണ്ടാം റൗണ്ടിൽ
നോട്ട് അസാധുവാക്കലിനെതിരെ വീണ്ടും എം.ടി
ചടയമംഗലത്ത് ബിവറേജസ് ജീവനക്കാരെ നാട്ടുകാർ ഓഫീസിൽ പൂട്ടിയിട്ടു
വൈദ്യുത പ്രതിസന്ധിക്ക് ചെറുകിട ജലവൈദ്യുത പദ്ധതികൾ പരിഹാരം: മുഖ്യമന്ത്രി
ജയലളിതയുടെ സഹോദരപുത്രി രാഷ്ട്രീയത്തിലേക്ക്; പ്രഖ്യാപനം ഉടൻ
ഹൈദരാബാദിൽ മാധ്യമപ്രവർത്തകൻ അറസ്റ്റിൽ
അജ്‌ഞാത സംഘം ബൈക്ക് യാത്രികരെ വെട്ടിവീഴ്ത്തി; ഒരാളുടെ നില ഗുരുതരം
തലസ്‌ഥാനത്ത് വൻ കുഴൽപ്പണ വേട്ട : അഞ്ച് ലക്ഷവുമായി ഒരാൾ പിടിയിൽ
ആർഎസ്എസിനെതിരെ വീണ്ടും മുഖ്യമന്ത്രി
യുപിയിൽ എസ്പി–കോൺഗ്രസ് സഖ്യം
ദേശീയ പാത വികസനത്തിനായി പാറപൊട്ടിക്കുന്നത് ഹൈക്കോടതി തടഞ്ഞു
ജിഷ്ണുവിനെ മാനസികമായി പീഡിപ്പിച്ചെന്ന വകുപ്പിൽ കേസെടുക്കും: എഡിജിപി
തലശേരിയിൽ വിനോദ യാത്ര കഴിഞ്ഞെത്തിയ വിദ്യാർഥി സംഘത്തെ ആക്രമിച്ചു; ഒരാൾക്ക് വെട്ടേറ്റു
കോട്ടയത്ത് സിഎസ്ഡിഎസ് ഹർത്താൽ അക്രമാസക്‌തം; മാധ്യമപ്രവർത്തകർക്കു നേരെ അസഭ്യ വർഷം
പഞ്ചാബ് ബിജെപിയിൽ പൊട്ടിത്തെറി; വിജയ് സാംബ്ലെ രാജി സന്നദ്ധത അറിയിച്ചു
മാനേജ്മെന്റുകൾക്കെതിരെ മുഖ്യമന്ത്രി; ലാഭക്കണ്ണോടെ വിദ്യാഭ്യാസസ്‌ഥാപനങ്ങൾ തുടങ്ങി
ഓസ്ട്രിയൻ വിദേശകാര്യ മന്ത്രിയുടെ റഷ്യ സന്ദർശനം ഇന്നു മുതൽ
പവർകട്ട് വേണ്ടി വന്നാൽ ജനങ്ങൾ സഹകരിക്കണമെന്ന് എം.എം.മണി
ഒപെക് ഉച്ചകോടി 2017 ആദ്യ പാദത്തിൽ
സംസ്‌ഥാനവും ഗാന്ധിജിയെ തമസ്കരിച്ചു: സുധീരൻ
മെക്സിക്കോ നിശാക്ലബ് വെടിവയ്പ് വ്യക്‌തിവിദ്വേഷത്തിന്റെ ഫലമെന്ന് റിപ്പോർട്ട്
സ്വർണ വിലയിൽ മാറ്റമില്ല
പുലിയെ ചത്തനിലയിൽ കണ്ടെത്തി
തൃഷയുടെ ട്വിറ്റർ ഹാക്ക് ചെയ്തതായി പരാതി
അൽക്കാക്കൂസ് ജയിലിൽനിന്നു 250 തടവുകാരെ മാറ്റി
കോട്ടയത്ത് ഹർത്താൽ തുടങ്ങി; കെഎസ്ആർടിസിക്കു നേരെ കല്ലേറ്
ഷാർജയിൽ എയർ ബലൂൺ തകർന്നു; ആറ് വിനോദസഞ്ചാരികൾക്ക് പരിക്ക്
കാറുകൾക്ക് തീപിടിക്കുന്നു; ഫോർഡ് കുഗ മോഡൽ തിരിച്ചുവിളിച്ചു
ആര്യൻ റോബൻ 2018വരെ ബയേണിൽ തുടരും
ഈജിപ്റ്റിൽ ചെക്ക്പോസ്റ്റിനു നേരെ ഭീകരാക്രമണം; എട്ടു പോലീസുകാർ കൊല്ലപ്പെട്ടു
ചന്ദ്രനിൽ കാലുകുത്തിയ അവസാന ബഹിരാകാശ യാത്രികൻ അന്തരിച്ചു
ഇസ്താംബുൾ നിശാക്ലബ് ആക്രമണം: മുഖ്യപ്രതി പിടിയിൽ
ഇസ്രയേൽ സേനയുടെ ആക്രമണത്തിൽ പാലസ്തീൻ പൗരൻ കൊല്ലപ്പെട്ടു
നിയുക്‌ത ഗാംബിയൻ പ്രസിഡന്റിന്റെ മകൻ നായുടെ കടിയേറ്റു മരിച്ചു
ബിഹാറിൽ 12 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രിൻസിപ്പലും മൂന്നു അധ്യാപകരും അറസ്റ്റിൽ
മെക്സിക്കോയിലെ നിശാക്ലബിൽ വെടിവയ്പ്; അഞ്ചു പേർ കൊല്ലപ്പെട്ടു
മുലായം അഖിലേഷിനെ അനുഗ്രഹിക്കണമെന്ന് ലാലു പ്രസാദ് യാദവ്
മെസിയുമായി കരാർ ഉറപ്പിക്കാൻ ബാഴ്സലോണ രണ്ടു കളിക്കാരെ ഒഴിവാക്കുന്നു



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Tax News
Video News
Samskarikam
University News
Letters





Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.