ബാല്‍ താക്കറെയുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം
Saturday, November 17, 2012 9:48 AM IST
ന്യൂഡല്‍ഹി: ശിവസേന നേതാവ് ബാല്‍ താക്കറെയുടെ നിര്യാണത്തില്‍ നേതാക്കളും പ്രമുഖ രാഷ്ട്രീയ കക്ഷികളും അനുശോചിച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയും താക്കറെയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ശക്തനായ നേതാവായിരുന്നു താക്കറെയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശിവസേന പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്നും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. താക്കറെയുടെ നിര്യാണത്തില്‍ അഗാധദുഖം രേഖപ്പെടുത്തുന്നുവെന്ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയും അറിയിച്ചു.

കോണ്‍ഗ്രസിനെതിരേ ശക്തമായ നിലപാട് തുടരുന്നതിനിടെയിലും രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ചപ്പോള്‍ ശിവസേന പ്രണാബിന് പിന്തുണ നല്‍കിയിരുന്നു. താക്കറെയും മരണത്തില്‍ കോണ്‍ഗ്രസും ബിജെപിയും അനുശോചനം രേഖപ്പെടുത്തി.