തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ നടപടി വേണം: സഞ്ജീവ റെഡ്ഢി
Saturday, November 17, 2012 6:33 PM IST
പെരുമ്പാവൂര്‍: മുഴുവന്‍ തൊഴിലാളികള്‍ക്കും പെന്‍ഷന്‍ നല്‍കാനുളള പുതിയ തൊഴില്‍നിയമം കൊണ്ടുവരണമെന്ന് ഐഎന്‍ടിയുസി അഖിലേന്ത്യാ പ്രസിഡന്റ് ജി. സഞ്ജീവ റെഡ്ഢി ആവശ്യപ്പെട്ടു. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരനു പെരുമ്പാവൂരില്‍ നല്‍കിയ സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൊതുമേഖലയെ മാറ്റിനിര്‍ത്തി സ്വകാര്യമേഖലയെ പരിപോഷിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് രാജ്യത്തു നടന്നുവരുന്നത്. ഇതുമൂലം രണ്ടു മേഖലകളിലും പണിയെടുക്കുന്നവരുടെ തൊഴിലിന് യാതൊരു ഉറപ്പും ഇല്ലാതായി. സര്‍ക്കാര്‍ സ്വകാര്യമേഖലയോടു കാണിക്കുന്ന ഈ അനുകമ്പ മൂലം ഭൂരിഭാഗം തൊഴിലാളികളും കരാര്‍ തൊഴിലാളികളായി മാറി. ഇതിനെതിരെ ഐഎന്‍ടിയുസി ശക്തമായി രംഗത്ത് ഇറങ്ങും. പൊതുമേഖലയും സ്വകാര്യമേഖലയും പരസ്പരം മത്സരിച്ച് പ്രവര്‍ത്തിച്ചാലേ വികസനമുണ്ടാകൂ. എന്നാല്‍ തൊഴിലാളികളുടെ തൊഴില്‍ സുരക്ഷ നിര്‍ബന്ധമാണ്. തൊഴിലാളികളുടെ സുരക്ഷക്കായി വിവിധ യൂണിയനുകള്‍ ചേര്‍ന്നു രൂപം നല്‍കിയ കേന്ദ്ര ഏകോപന സമിത അധ്യക്ഷന്‍ എന്ന നിലയില്‍ ഇക്കാര്യത്തില്‍ കാര്യമായ സംഭാവന ചെയ്യാന്‍ കഴിഞ്ഞിട്ടുണ്െടന്ന് റെഡ്ഢി പറഞ്ഞു.

ജില്ലാ പ്രസിഡന്റ് ടി.പി. ഹസന്‍ അധ്യക്ഷത വഹിച്ചു. യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ മുഖ്യപ്രഭാഷണം നടത്തി. ആര്‍. ചന്ദ്രശേഖരന്‍, ഹൈബി ഈഡന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിളളി, യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറി എം. ലിജു, വനിതാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ബിന്ദു കൃഷ്ണ, ഡിസിസി പ്രസിഡന്റ് വി.ജെ. പൌലോസ്, ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി വി.പി. ജോര്‍ജ്, ജില്ലാ സെക്രട്ടറി ഇബ്രാഹിംകുട്ടി, സിസി സെക്രട്ടറിമാരായ എം.എം. അവറാന്‍, എന്‍.പി. വര്‍ഗീസ്, ഒ. ദേവസി, വര്‍ഗീസ് പളളിക്കര, പെരുമ്പാവൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം.എ. സലാം, കൂവപ്പടി ബ്ളോക്ക് പ്രസിഡന്റ് പോള്‍ ഉതുപ്പ്, ഒക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് അന്‍വര്‍ മുണ്േടത്ത്, കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റ് പി.വൈ. പൌലോസ്, രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് ജോയി പൂണേലി, ടി.ബി. ഹസൈനാര്‍, ടി.എന്‍. സദാശിവന്‍, പി.പി. അവറാച്ചന്‍, മുഹമ്മദ് ഷിയാസ്, ലീലാമ്മ രവി, തോമസ് ടി. കുരുവിള തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി നടന്ന പ്രകടനത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു.