പി.എസ്സിയെ തകര്‍ക്കുന്ന സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണം: വി.എസ്
Saturday, November 17, 2012 6:42 PM IST
തിരുവനന്തപുരം: അപേക്ഷ ക്ഷണിച്ച് ഒരു വര്‍ഷത്തിനകം റാങ്ക് ലിസ്റ് പ്രസിദ്ധപ്പെടുത്തണമെന്നത് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടിയിരുന്നുവെന്നും അതിന് 101 തസ്തികകള്‍ അനുവദിക്കുകയും ചെയ്തിരുന്നുവെന്ന് വി.എസ്. അച്യുതാനന്ദന്‍പറഞ്ഞു.

അതുപോലെ നിയമനത്തിലെ ആള്‍മാറാട്ടം ഒഴിവാക്കാന്‍ പി.എസ്.സി.യുടെ നിയമന പരിശോധനാ സംവിധാനവും കഴിഞ്ഞസര്‍ക്കാര്‍ ആരംഭിച്ചിരുന്നു. സങ്കീര്‍ണവും ബ്രഹത്തും സമയബന്ധിതവുമായ പ്രവൃത്തി നടക്കുന്ന ഈ സ്ഥാപനത്തിന് കൂടുതല്‍ ജീവനക്കാരില്ലെന്നത് ഏറെ പ്രയാസകരമാണെന്ന് വി.എസ്. കൂട്ടിച്ചേര്‍ത്തു.

പി.എസ്.സി. യെ തകര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേയും വാഗ്്ദാനം ചെയ്ത തസ്തികകള്‍ അടിയന്തിരമായി അനുവദിക്കമെന്നാവശ്യപ്പെട്ടും പി.എസ്.സി. എംപ്ളോയീസ് യൂണിയന്‍, സ്റ്റാഫ് അസോസിയേഷന്‍, എംപ്ളോയീസ് സംഘ് എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ പി.എസ്.സി. ജീവനക്കാര്‍ നടത്തിയ സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടം ചെയ്ത് പ്രസംഗിക്കുകയായിരുന്നു വി.എസ്. അച്യുതാനന്ദന്‍.

ബി.ജെ.പി. സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്‍, മുന്‍ മന്ത്രി മുല്ലക്കര രത്നാകരന്‍, എഫ്എസ്ഇടിഒ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.ശ്രീകുമാര്‍, ജോയിന്റ് കൌണ്‍സില്‍ ജനറല്‍ സെക്രട്ടറി ജോസ് പ്രകാശ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എസ്.പി.ദീപക്, ഫെറ്റോ സെക്രട്ടറി എസ്.കെ.ജയകുമാര്‍, കെ.എസ്.ടി.എ സെക്രട്ടറി തിലകരാജ്, കെജിഒഎ. പ്രസിഡന്റ് ടി.കെ.സുഭാഷ്, എന്‍ജിഒ സംഘ് സെക്രട്ടറി അനില്‍കുമാര്‍, എപ്എസ്ഇടിഒ ജില്ലാ സെക്രട്ടറി സത്യശീലന്‍, യൂണിവേഴ്സിറ്റിയൂണിയന്‍ എംപ്ളോയീസ് യൂണിയന്‍ സെക്രട്ടറി രാജശേഖരന്‍, കെഎംസിഎസ്.യു ജില്ലാ സെക്രട്ടറി മിനുകുമാര്‍, മുന്‍ പി.എസ്.സി. അംഗം അനന്തകൃഷ്ണന്‍, പി.എസ്.സി. എംപ്ളോയീസ് യൂണിയന്‍ പ്രസിഡന്റ് രാജേഷ്, ജനറല്‍ സെക്രട്ടറി മനുകുമാര്‍, പി.എസ്.സി. സ്റാഫ് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് ബാബു, പി.എസ്.സി. എംപ്ളോയീസ് സംഘ് പ്രസിഡന്റ് ബാഹുലേയന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.