ദുബായില്‍ വന്‍ തീപിടുത്തം
Sunday, November 18, 2012 1:27 AM IST
ദുബായ്: ദുബായ് നഗരത്തില്‍ വന്‍ അഗ്നിബാധ. ജുമൈറ ലോക് ടവേഴ്സിലെ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. അപകടത്തില്‍ ആളപായം ഉണ്ടായിട്ടില്ല. തീപിടുത്തത്തില്‍ കെട്ടിടത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അഗ്നിശമന സേന തീ നിയന്ത്രണവിധേയമാക്കി. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.