ഗംഭീര്‍ ഡല്‍ഹിക്ക് മടങ്ങി
Sunday, November 18, 2012 3:27 AM IST
ഹൈദരാബാദ്: മുത്തശ്ശി മരിച്ചതിനെത്തുടര്‍ന്ന് ഇന്ത്യന്‍ ഓപ്പണര്‍ ഗൌതം ഗംഭീര്‍ ഡല്‍ഹിക്ക് മടങ്ങി. ഞായറാഴ്ച രാവിലെയാണ് അദ്ദേഹം മടങ്ങിയതെന്നു ഇന്ത്യന്‍ ടീമിന്റെ മീഡിയ മാനേജര്‍ വിനോദ് ദേശ്പാണ്ഡെ അറിയിച്ചു. ഇന്നത്തെ മത്സരത്തിന്റെ അടിസ്ഥാനത്തിലാകും അദ്ദേഹം ടീമില്‍ തിരിച്ചെത്തുന്ന കാര്യം തീരുമാനിക്കുക. രണ്ടാം ടെസ്റില്‍ ഗംഭീര്‍ കളിക്കുമോ എന്ന് ടീം മാനേജ്മെന്റ് വ്യക്തമാക്കിയിട്ടില്ല. ഗംഭീറിന്റെ അഭാവത്തില്‍ അജിങ്ക്യ രഹാനെ ടീമിലെത്തിയേക്കും.