പോണ്ടി ഛദ്ദയുടെയും സഹോദരനും മരിച്ച സംഭവം: 15 പേര്‍ കസ്റഡിയില്‍
Sunday, November 18, 2012 3:54 AM IST
ന്യൂഡല്‍ഹി: യുപിയിലെ മദ്യവ്യവസായി പോണ്ടി ഛദ്ദയും സഹോദരന്‍ ഹര്‍ദീപ് ഛദ്ദയും വെടിയേറ്റ് മരിച്ച സംഭവത്തില്‍ പോലീസ് 15 പേരെ കസ്റഡിയിലെടുത്തു. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. പോണ്ടിയുടെ ഫോണ്‍ വിശദാശങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.

ശനിയാഴ്ച ഉച്ചയ്ക്ക് തെക്കന്‍ ഡല്‍ഹിയില്‍ പോണ്ടി ചദ്ദയുടെ ഉടമസ്ഥതയിലുള്ള ഛത്തര്‍പുര്‍ ഫാംഹൌസിലായിരുന്നു ഇരുവരും വെടിയേറ്റ് മരിച്ചത്. വസ്തുതര്‍ക്കം പറഞ്ഞുതീര്‍ക്കാനായി തുടങ്ങിയ ചര്‍ച്ചയ്ക്കിടെ സഹോദരന്മാര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണു റിപ്പോര്‍ട്ട്. പോലീസ് അന്വേഷണം തുടരുകയാണ്.