നോയിഡയില്‍ വാഹനാപകടത്തില്‍ മൂന്നു മരണം
Sunday, November 18, 2012 1:06 PM IST
നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നോയിഡ- ഗ്രേറ്റര്‍ നോയിഡ എക്സ്പ്രസ്വേയിലാണ് അപകടം. അമിത വേഗതയിലായിരുന്ന കാര്‍ ഡിവൈഡറിലേയ്ക്കു ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. അപകടത്തില്‍ മരിച്ച മൂന്നു പേരും വിദ്യാര്‍ഥികളാണ്. ഗ്രേറ്റര്‍ നോയിഡയില്‍ നിന്നു വരികയായിരുന്ന കാര്‍ ചരക്കുലോറിയുമായി കൂട്ടിയിടി ഒഴിവാക്കാനായി വെട്ടിച്ചതേത്തുടര്‍ന്ന് ഡിവൈഡറിലേയ്ക്കു പാഞ്ഞുകയറുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.