ഗവണ്‍മെന്റിന്റെ സ്വജനപക്ഷപാത നയത്തില്‍ ദുഃഖിക്കുന്നു: ജി. സുകുമാരന്‍ നായര്‍
Monday, November 19, 2012 2:57 AM IST
ചെങ്ങന്നൂര്‍: സംസ്ഥാന സര്‍ക്കാര്‍ തുടര്‍ന്നുപോരുന്ന സ്വജനപക്ഷപാത നയത്തില്‍ എന്‍എസ്എസിന് ദുഃഖവും നിരാശയുമാണുള്ളതെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. ചെങ്ങന്നൂരില്‍ ഇന്നലെ വൈ കുന്നേരം നടന്ന താലൂക്ക് നായര്‍മഹാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന് എന്‍എസ്എസ് മറ്റാരേക്കാളും ആഗ്രഹിച്ചിരുന്നു. എന്നാല്‍ അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷ പാതവും ഒരുകാലത്തുമില്ലാത്തതുപോലെ ഇപ്പോള്‍ ഈ സര്‍ക്കാ രിനെ ഗ്രസിച്ചിരിക്കയാണ്. ഘടകക്ഷികളുടെ അമിതമായ സമ്മര്‍ദ്ദം ഇനിയും വര്‍ധിക്കുകയാണെങ്കില്‍ ആത്മാഭിമാനത്തോടെ രാജി വയ്ക്കാല്‍ മുഖ്യമന്ത്രി തയാറാകണം.

എ.കെ.ആന്റണിയുടെ അഭിപ്രായം തള്ളിക്കളയാനാകില്ല. മുമ്പും ആന്റണി രഹസ്യമായും പരസ്യമായും ഈ ഗവണ്‍മെന്റിനെ നിലനിര്‍ത്താന്‍ പരിശ്രമിച്ചിട്ടുണ്ട്. എന്‍എസ്എസിന് ഈ ഗവണ്‍മെ ന്റിനോട് അന്ധമായ എതിര്‍പ്പില്ലെന്നും, തെറ്റായ നയങ്ങളോടാണ് എതിര്‍പ്പെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍എസ്എസ് പ്രസിഡന്റ് ആഡ്വ. നരേന്ദനാഥ് അധ്യക്ഷത വഹിച്ചു. ട്രഷറാര്‍.ഡോ. എം.ശശികുമാര്‍, കലാമണ്ഡലം വൈസ്.ചാന്‍സിലര്‍ പി.എന്‍.സുഭാഷ്, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ എന്‍.പി.അയ്യപ്പന്‍പിള്ള, എം.കെ.രാജഗോപാലപിള്ള, പന്തളം ശിവന്‍കുട്ടി, കലഞ്ഞൂര്‍ മധു, താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ.എന്‍.വിശ്വനാഥന്‍പിള്ള, വൈസ്. പ്രസിഡന്റ് പി.എം.സുകുമാരപണിക്കര്‍ എന്നിവര്‍ സംസാരിച്ചു. പി.സി.വിഷ്ണുനാഥ് എംഎല്‍ എ, നഗരസഭ അധ്യക്ഷ സുജാജോണ്‍ , ജില്ലാ സ്പോര്‍ട്സ് കൌണ്‍ സില്‍ പ്രസിഡന്റ് സജി ചെറിയാന്‍. അഡ്വ.ഡി.വിജയകുമാര്‍, എം.എച്ച്. റഷീദ് എന്നിവര്‍ സന്നിഹിതരായിരുന്നു.