ഹമാസിന് റോക്കറ്റ് നല്‍കിയിട്ടില്ലെന്ന് ഇറാന്‍
Sunday, November 18, 2012 5:08 PM IST
ദുബായി: പലസ്തീനിലെ ഹമാസ് തീവ്രവാദികള്‍ക്ക് ഫജിര്‍5 റോക്കറ്റുകള്‍ നല്‍കിയെന്ന ആരോപണം ഇറാന്‍ നിഷേധിച്ചു. ഇസ്രേലി നഗരമായ ടെല്‍അവീവില്‍ ഫജിര്‍ റോക്കറ്റ് ഉപയോഗിച്ച് ആക്രമണം നടത്തിയെന്ന് നേരത്തെ ഹമാസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ മിസൈല്‍ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഇസ്രയേല്‍ ഈ റോക്കറ്റിനെ പ്രതിരോധിച്ചതിനാല്‍ ടെല്‍അവീവില്‍ നാശനഷ്ടമുണ്ടായില്ല. ഹമാസിന് വേണ്ടത്ര ആയുധങ്ങളുണ്െടന്നും പുറത്തുനിന്ന് ആരുടെയും സഹായം ആവശ്യമില്ലെന്നും ഇറാന്‍ എംപി അലദീന്‍ ബറോജര്‍ഡി പറഞ്ഞു.