പേള്‍ വധക്കേസിലെ അഞ്ചാം പ്രതി അറസ്റില്‍
Monday, November 19, 2012 6:04 AM IST
കറാച്ചി: വോള്‍ സ്ട്രീറ്റ് ജേണല്‍ ലേഖകന്‍ ഡാനിയല്‍ പേള്‍ വധക്കേസിലെ അഞ്ചാം പ്രതി സയിദ് ഹാഷിം കറാച്ചിയില്‍ അറസ്റിലായി. ഇയാളെ ഭീകരവിരുദ്ധ കോടതിയില്‍ ഹാജരാക്കി. മുംബൈയില്‍ പ്രവര്‍ത്തിച്ചിരുന്ന ഡാനിയല്‍ പേള്‍ സെപ്റ്റംബര്‍ 11 ആക്രമണവുമായി ബന്ധപ്പെട്ട ഫീച്ചര്‍ തയാറാക്കാനാണ് 2002 ഫെബ്രുവരിയില്‍ കറാച്ചിയിലെത്തിയത്. അല്‍ ക്വയ്ദക്കാര്‍ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി കഴുത്തറത്തു കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം ആസൂത്രണം ചെയ്ത ഒമര്‍ സയിദ് ഷേക്കിന് കോടതി നേരത്തെ വധശിക്ഷ നല്‍കി. സല്‍മാന്‍ സക്വിബ്, ഫഹദ് നസീം, ഷേക്ക് അദില്‍ എന്നീ പ്രതികള്‍ക്ക് 25 വര്‍ഷം തടവുശിക്ഷ കിട്ടി.