ചൈന ഓപ്പണ്‍ കിരീടം ചെന്‍ ലോംഗിന്
Sunday, November 18, 2012 8:58 PM IST
ബെയ്ജിംഗ്: ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സ് കിരീടം ആതിഥേയരുടെ സൂപ്പര്‍താരം ചെന്‍ ലോംഗ് സ്വന്തമാക്കി. ലോക മൂന്നാം നമ്പര്‍ താരമായ ചെന്‍ ലോംഗ് കലാശപോരാട്ടത്തില്‍ ചൈനയുടെ തന്നെ വാങ് ഷെമിംഗിനെയാണ് പരാജയപ്പെടുത്തിയത്. സ്കോര്‍: 21-19, 21- 18. ഇതേസമയം, വനിതാ സിംഗിള്‍സില്‍ രണ്ടാം സീഡ് ചൈനയുടെ ലി സുവെരി കിരീടത്തില്‍ മുത്തമിട്ടു. ഫൈനലില്‍ തായ്ലന്‍ഡിന്റെ രച്നോക് ഇന്റനനെയാണ് സുവെരി പരാജയപ്പെടുത്തിയത്. സ്കോര്‍: 21-12, 21-9.