കാബൂളിലെ അമേരിക്കൻ സർവകലാശാല ഭീകരാക്രമണം: 16 പേർ കൊല്ലപ്പെട്ടു
Thursday, August 25, 2016 11:09 AM IST
കാബൂൾ: കാബൂളിലെ അമേരിക്കൻ സർവകലാശാലയിൽ ഉണ്ടായ ഭീകരാക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. സർവകലാശാലയ്ക്കുള്ളിൽ കുടുങ്ങിയ വിദ്യാർഥികളെയും അധ്യാപകരെയും പത്തുമണിക്കൂറോളം നീണ്ടുനിന്ന സൈനിക നടപടിക്കു ശേഷം മോചിപ്പിച്ചു. <യൃ><യൃ> എട്ടു വിദ്യാർഥികൾ അടക്കമാണ് 16 പേർ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ 53 പേർക്കു പരിക്കേറ്റു. അതിൽ 35 വിദ്യാർഥികളാണ്. പരിക്കേറ്റ പലരുടേയും നില ഗുരുതരമാണ്. കാബൂൾ പോലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് തലവൻ ഫ്രെയ്ദൂൻ ഒബൈദി അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. <യൃ><യൃ> ബുധനാഴ്ച വൈകുന്നേരമാണ് ഭീകരാക്രമണം നടന്നത്. സുരക്ഷാ സൈനികർ പ്രത്യാക്രമണത്തിലൂടെ രണ്ട് ഭീകരരെ വധിച്ചതായും പോലീസ് വൃത്തങ്ങൾ അറിയിച്ചു. <യൃ><യൃ> അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിൽനിന്നുള്ള രണ്ട് പ്രഫസർമാരെ സർവകലാശാലയിൽനിന്ന് ഈ മാസം ആദ്യം ഭീകരർ തട്ടിക്കൊണ്ടു പോയിരുന്നു. 2006ലാണ് കാബൂളിൽ അമേരിക്കൻ സർവകലാശാല ആരംഭിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.