കോട്ടയത്ത് വ്യാപാര സ്‌ഥാപനത്തിൽ വൻ തീപിടുത്തം; തൊഴിലാളികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്
Friday, August 26, 2016 1:18 AM IST
കോട്ടയം: കോട്ടയത്ത് വ്യാപാര സ്‌ഥാപനത്തിൽ വൻ തീപിടുത്തം. പത്തോളം അന്യസംസ്‌ഥാന തൊഴിലാളികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്. തിരുനക്കര ക്ഷേത്രത്തിനു സമീത്തുള്ള അന്നപൂർണ ബ്രാസ് ഹൗസാണ് അഗ്നിക്കിരയായത്. വെള്ളിയാഴ്ച്ച പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. തീപിടുത്തമുണ്ടായപ്പോൾ പത്തോളം അന്യസംസ്‌ഥാന തൊഴിലാളികൾ കെട്ടിടത്തിനുള്ളിലുണ്ടായിരുന്നു. തീ ആളിക്കത്തുമ്പോൾ ഇവർ പുറത്തിറങ്ങാൻ ഭയന്ന് കെട്ടിടത്തിനുള്ളിൽ ഇരിക്കുകയായിരുന്നു. അഗ്നിശമന സേനയെത്തിയാണ് തൊഴിലാളികളെ പുറത്തെത്തിച്ചത്. എന്നാൽ ആർക്കും പൊള്ളലേറ്റിട്ടില്ലെന്നാണ് സൂചന.

<ശാഴ െൃര=/ിലംശൊമഴലെ/സോളശൃലല1ബ18082016.ഷുഴ മഹശഴി=ഹലളേ><യൃ><യൃ> തീപിടിത്തത്തിൽ കെട്ടിടം പൂർണമായും കത്തിനശിച്ചു. സ്‌ഥാപനത്തിന്റെ ഉള്ളിലുണ്ടായിരുന്ന വസ്തുവകകളും കത്തിനശിച്ചു. അഗ്നിശമന സേനയുടെ പത്തിലേറെ യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പൂലർച്ചെ അഞ്ചിനും പൂർണമായും തീയണയ്ക്കാനായിരുന്നില്ല.