സോമാലിയിലെ ബീച്ച് റീസോർട്ടിൽ ഭീകരാക്രമണം
Friday, August 26, 2016 4:22 AM IST
മോഗദിഷു: സോമാലിയൻ തലസ്‌ഥാനമായ മോഗദിഷുവിനു സമീപമുള്ള ബീച്ച് റിസോർട്ടിൽ ഭീകരാക്രമണം. ലിഡോ ബീച്ചിലെ ബനാദിർ റിസോർട്ടിലാണു ഭീകരർ ആക്രമണം നടത്തിയത്. കാർ ബേംബ് സ്ഫോടനം നടത്തിയനുശേഷം ഭീകരർ സുരക്ഷ സേനയ്ക്കു നേരെ വെടിയുതിർക്കുകയായിരിന്നു. ആക്രമണത്തിൽ ആളാപായമില്ലെന്നാണു പ്രഥാമിക വിലയിരുത്തൽ.

അൽ– ക്വയ്ദയുമായി ബന്ധമുള്ള അൽ–ഷാബാബ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. തങ്ങളുടെ പോരാളികൾ ഇപ്പോളും റെസ്റ്റോറന്റിനുള്ളിൽ ആക്രമണം നടത്തുകയാണെന്നു അൽ–ഷാബാബ് വക്‌താക്കൾ അറിയിച്ചു.

ജനുവരിയിൽ ഇവിടെ മറ്റൊരു റെസ്റ്റോറന്റിൽ നടത്തിയ ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നു പോലീസ് വൃത്തങ്ങൾ അറിയിച്ചു.