കാനഡയിൽ മൂന്നുപേർ കൊല്ലപ്പെട്ട നിലയിൽ; ഒരാൾ അറസ്റ്റിൽ
Thursday, August 25, 2016 6:43 PM IST
ഒട്ടാവ: കാനഡയിലെ ടോറോന്റോയിൽ മൂന്നുപേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. രണ്ടു പുരുഷനും ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 35 വയസുകാരനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.<യൃ><യൃ>സ്കാർബോറഫ് നഗരത്തിലെ പാർപ്പിട മേഖലയിൽ പുരുഷന്മാരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഗുരുതര പരിക്കുകളോടെ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിൽ ജീവൻ രക്ഷിക്കാനായില്ല.<യൃ><യൃ>ക്രോസ് ബോ(അമ്പും വില്ലും) ഉപയോഗിച്ചാണ് കൊലപാതകം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ പോലീസ് ഇക്കാര്യം സ്‌ഥിരീകരിച്ചിട്ടില്ല. കൊലപാതകത്തിൻ പ്രേരിപ്പിച്ച കാരണവും വ്യക്‌തമല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.