ബസ് നദിയിലേക്കു വീണ് നേപ്പാളിൽ 20 മരണം
Thursday, August 25, 2016 10:04 PM IST
കാഠ്മണ്ഡു: നേപ്പാളിൽ ബസ് നദിയിലേക്ക് വീണ് 20 പേർ മരിച്ചു. 17 പേർക്കു ഗുരുതര പരിക്കേറ്റു. ബസ് 100 മീറ്റർ താഴ്ചയിലുള്ള ത്രിശൂലി നദിയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായതെന്ന് പോലീസ് അറിയിച്ചു. കാഠ്മണ്ഡുവിനും 120 കിലോമീറ്റർ പടിഞ്ഞാറുള്ള ഛൻഡിബഞ്ച്യാംഗിലാണ് ദുരന്തമുണ്ടായത്.

റോഡിന്റെ ശോച്യാവസ്‌ഥയാണ് അപകടകാരണമെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കിഴക്കൻ നേപ്പാളിൽ ഈ മാസം ആദ്യം ഉണ്ടായ ബസ് അപകടത്തിൽ 33 പേർ കൊല്ലപ്പെടുകയും 28പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.