സമരംപോലെയല്ല ഭരണമെന്ന് എൽഡിഎഫ് തിരിച്ചറിഞ്ഞു തുടങ്ങിയെന്ന് ഉമ്മൻ ചാണ്ടി
Thursday, August 25, 2016 11:51 PM IST
തിരുവനന്തപുരം: സമരംപോലെയല്ല ഭരണമെന്ന് എൽഡിഎഫ് ഇപ്പോൾ തിരിച്ചറിഞ്ഞു തുടങ്ങിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. യുഡിഎഫ് സർക്കാരിന്റെ കാലത്ത് എല്ലാം എതിർക്കുകയും എല്ലാത്തിലും അഴിമതിയാരോപണം ഉന്നയിക്കുകയുമായിരുന്നു എൽഡിഎഫ് ചെയ്തിരുന്നത്. നിയമന നിരോധനത്തെക്കുറിച്ച് ഡിവൈഎഫ്ഐക്ക് ഇപ്പോൾ മിണ്ടാട്ടമില്ലെന്നും അദ്ദേഹം വിമർശിച്ചു.

ഓഗസ്റ്റ് മാസം കഴിയാറായിട്ടും കുട്ടികൾക്ക് ഇതുവരെ പാഠപുസ്തകം എത്തിയിട്ടില്ല. ഇക്കാര്യത്തിൽ സർക്കാർ അടിയന്തര നടപടി സ്വീകരിക്കാൻ തയാറാകണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.