തുർക്കിയിൽ കാർബോംബ് സ്ഫോടനത്തിൽ എട്ട് പോലീസുകാർ കൊല്ലപ്പെട്ടു
Thursday, August 25, 2016 11:56 PM IST
ഇസ്താംബൂൾ: തുർക്കിയിൽ പോലീസ് ആസ്‌ഥാനത്തിനുസമീപം നടന്ന കാർബോംബ് സ്ഫോടനത്തിൽ എട്ട് പോലീസുകാർ കൊല്ലപ്പെട്ടു. 45 പേർക്ക് പരിക്കേറ്റു. കുർദിഷ് തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്ന് തുർക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പരിക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. കുർദിഷ് വർക്കേഴ്സ് പാർട്ടി (പികെകെ) ആണ് സ്ഫോടനത്തിനു പിന്നിലെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.