ആദ്യം മനുഷ്യസ്നേഹമാണ് വേണ്ടതെന്ന് മേനകയോട് കേരളം
Friday, August 26, 2016 10:58 AM IST
കാഞ്ഞിരപ്പള്ളി: തെരുവ് നായ പ്രശ്നത്തിൽ കേന്ദ്ര മന്ത്രിയുടെ വിമർശനങ്ങളെ തള്ളി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീൽ രംഗത്ത്. മേനകയ്ക്ക് ആദ്യം വേണ്ടത് മനുഷ്യസ്നേഹമാണ്. മനുഷ്യരെ സ്നേഹിക്കാൻ കഴിയാത്തവർ എങ്ങനെ മൃഗങ്ങളെ സ്നേഹിക്കുമെന്നും മന്ത്രി ചോദിച്ചു.

അപകടകാരികളായ തെരുവ് നായ്ക്കളെ കൈകാര്യം ചെയ്യുമെന്ന സംസ്‌ഥാന സർക്കാരിന്റെ തീരുമാനത്തിൽ മാറ്റമില്ല. വ്യവസ്‌ഥാപിതമായി സംസ്‌ഥാനത്തിന് ഉണർന്ന് പ്രവർത്തിക്കാൻ കഴിഞ്ഞില്ലെന്ന വിമർശനം അംഗീകരിക്കുന്നു. ഇത് സ്വയംവിമർശനമായി കാണുന്നുവെന്നും നായ്ക്കളുടെ വന്ധ്യംകരണത്തിലും വീഴ്ച പറ്റിയിട്ടുണ്ടെന്നും മന്ത്രി ജലീൽ സമ്മതിച്ചു.