തെരുവുനായ പ്രശ്നം: സർക്കാർ സർവകക്ഷി യോഗം വിളിക്കണമെന്ന് സുധീരൻ
Friday, August 26, 2016 1:55 PM IST
തിരുവനന്തപുരം: തെരുവുനായ പ്രശ്നത്തിൽ സർക്കാർ സർവകക്ഷി യോഗം വിളിക്കാൻ തയാറാകണമെന്ന് കെപിസിസി അധ്യക്ഷൻ വി.എം.സുധീരൻ. പ്രശ്നം പരിഹരിക്കുന്നതിന് സർക്കാർ സ്വീകരിക്കുന്ന ഏത് നടപടിക്കും പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണയുണ്ടാകും. നായകളുടെ ആക്രമണത്തിന് ഇരയായവരുടെ ചികിത്സ സർക്കാർ വഹിക്കണമെന്നും നഷ്ടപരിഹാരം നൽകണമെന്നും സുധീരൻ ആവശ്യപ്പെട്ടു.