മേനക ഗാന്ധിക്കെതിരേ കെ.സി.വേണുഗോപാൽ എംപി കത്തയച്ചു
Friday, August 26, 2016 4:34 AM IST
ന്യൂഡൽഹി: കേന്ദ്രമന്ത്രി മേനക ഗാന്ധിക്കെതിരേ കെ.സി.വേണുഗോപാൽ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. തെരുവുനായ പ്രശ്നത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് എന്താണെന്നും മേനകയുടെ നിലപാടിനോട് സർക്കാരിന് യോജിപ്പുണ്ടോ എന്നാരാഞ്ഞുമാണ് കത്തയച്ചിരിക്കുന്നത്.

തെരുവുനായ പ്രശ്നത്തിൽ സംസ്‌ഥാന സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി നേരത്തെ മേനക രംഗത്തുവന്നിരുന്നു. വിഷയത്തിൽ തന്നെ ഭീകരയാക്കി രക്ഷപെടാനാണ് കേരളം ശ്രമിക്കുന്നത്. തെരുവ് നായ്ക്കളെ കൊന്നൊടുക്കുന്നത് നിയമലംഘനം തന്നെയാണ്. നായ്ക്കളെ കൊല്ലുന്നതാണ് പ്രശ്നം രൂക്ഷമാക്കുന്നതെന്നും വിഷയത്തിൽ സംസ്‌ഥാന സർക്കാർ ഉത്തരവാദിത്വം നിറവേറ്റുന്നില്ലെന്നുമായിരുന്നു മേനകയുടെ വിമർശനം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.