മെഡിക്കൽ പ്രവേശനം: ഹൈക്കോടതി ഉത്തരവ് തിരിച്ചടിയല്ലെന്ന് ആരോഗ്യമന്ത്രി
Friday, August 26, 2016 4:12 PM IST
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ് തിരിച്ചടിയല്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ. ഉത്തരവിനെതിരെ സർക്കാർ കോടതിയെ സമീപിക്കില്ല. കോളജുകളിൽ പ്രവേശനത്തിനുള്ള സമയം അടുത്തിരിക്കുന്നതിനാൽ കുട്ടികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന് കരുതിയാണിത്. വളരെ പെട്ടെന്ന് അഡ്മിഷൻ നടക്കണം. എല്ലാ സീറ്റിലും മെറിറ്റ് അടിസ്‌ഥാനത്തിൽ പ്രവേശനം നടക്കണമെന്നാണ് സർക്കാർ ആഗ്രഹിച്ചത്. മാനേജുമെന്റുകളുമായി ഏറ്റുമുട്ടലിനില്ലെന്നും മന്ത്രി പറഞ്ഞു.